അലെപ്പോ: ആഭ്യന്തര യുദ്ധം രൂക്ഷമാകുന്നതിനിടെ സിറിയയിലെ അലെപ്പോയിൽ നിർമ്മിക്കുന്ന സോപ്പ് യുനെസ്‌കോയുടെ പെെതൃക പട്ടികയിൽ ഇടംപിടിച്ചു. കഴിഞ്ഞ വ്യാഴാഴ്ചയാണ് സോപ്പ് പട്ടികയിൽ ഇടംപിടിച്ചത്. കരകൗശലത്തൊഴിലാളികൾ 3000 വർഷങ്ങൾ പഴക്കമുള്ള പാത്രത്തിൽ ഒലിവ്, ലോറൽ ഓയിൽ എന്നിവ ഉപയോഗിച്ചാണ് ഈ സോപ്പ് ഉണ്ടാക്കുന്നത്. ഈ മിശ്രിതം തണുത്തശേഷം കട്ടകളായി മുറിച്ച് കെെ ഉപയോഗിച്ചാണ് മുദ്രപതിപ്പിക്കുന്നത്.
3000 വർഷങ്ങൾക്ക് മുൻപുള്ള പരമ്പരാഗത അറിവും വെെദഗ്ധ്യവും ഉപയോഗിച്ചാണ് സോപ്പ് തയ്യാറാക്കുന്നതെന്ന് യുനെസ്കോ പറയുന്നു. പ്രകൃതിദത്തവും പ്രദേശികമായി ഉൽപാദിപ്പിക്കുന്ന ചേരുവകൾ ഉപയോഗിച്ച് ഒമ്പത് മാസത്തോളം നീണ്ടുനിൽക്കുന്ന പ്രക്രിയയിലൂടെയാണ് ഇവ നിർമ്മിക്കുന്നത്. അലെപ്പോയിൽ 100 ഓളം സോപ്പ് നിർമ്മാണ ഫാക്ടറി ഉണ്ടായിരുന്നുവെങ്കിലും അതിൽ ഇപ്പോൾ വെറും 10 എണ്ണം മാത്രമേ അവശേഷിക്കുന്നുള്ളൂവെന്നാണ് റിപ്പോർട്ട്. യുനെസ്കോയുടെ അദൃശ്യ സാംസ്കാരിക പെെതൃകങ്ങളുടെ പട്ടികയിൽ നഗരത്തിന്റെ പരമ്പരാഗതമായ സംഗീതമായ അൽ ഖുദീദ് അൽ ഹലബിയയ്‌ക്കൊപ്പം അലെപ്പോ സോപ്പും ഇനി ഉണ്ടാകും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |