SignIn
Kerala Kaumudi Online
Thursday, 19 February 2026 1.34 AM IST

കേരള ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട് സഞ്ചരിക്കുന്ന പുസ്തകശാല ഡിസംബർ 11 മുതൽ

Increase Font Size Decrease Font Size Print Page
book-stall

തിരുവനന്തപുരം : കേരള ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട് പ്രസിദ്ധീകരിക്കുന്ന പുസ്തകങ്ങൾ വായനക്കാരുടെ അടുത്തേക്ക് എത്തിക്കുക എന്ന ഉദ്ധേശ്യത്തോടെ ആരംഭിക്കുന്ന സഞ്ചരിക്കുന്ന പുസ്തകശാലയുടെ ഉദ്ഘാടനം തിരുവനന്തപുരത്ത് സെക്രട്ടറിയേറ്റ് അനക്സ് രണ്ടിന് മുന്നിൽ ഡിസംബർ 11നു ബുധനാഴ്ച രാവിലെ 11 മണിക്ക് സാംസ്കാരികവകുപ്പുമന്ത്രി സജി ചെറിയാൻ സാംസ്കാരിക വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി ഡോ. രാജൻ എൻ. കോബ്രഗഡെക്ക് ആദ്യ പുസ്തകവിൽപ്പന നടത്തിക്കൊണ്ട് നിർവഹിക്കും.

സാംസ്‌കാരികവകുപ്പ് ഡയറക്ടർ ഡോ. ദിവ്യ എസ്. അയ്യർ ഐഎസിന്റെ സാന്നിധ്യത്തിൽ നടക്കുന്ന പരിപാടിയിൽ കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടർ ഡോ. എം. സത്യൻ ആധ്യക്ഷ്യം വഹിക്കും. സർവ്വകലാശാലകൾ, കോളെജുകൾ, പൊതുജനങ്ങൾ ഒത്തുകൂടുന്ന ഇടങ്ങൾ, സാംസ്കാരിക കേന്ദ്രങ്ങൾ തുടങ്ങിയ സ്ഥലങ്ങളിൽ സഞ്ചരിക്കുന്ന പുസ്തകശാലയിൽ നിന്നും വായനക്കാർക്ക് പുസ്തകങ്ങൾ വാങ്ങാനുള്ള അവസരം ഉണ്ടായിരിക്കും. വിപുലമായ സൗകര്യങ്ങൾ ഉള്ള ഭാരത് ബെൻസിന്റെ വാഹനത്തിൽ വായനക്കാർക്ക് തെരഞ്ഞെടുക്കാൻ സാധിക്കുന്ന രീതിയിൽ പുസ്തകങ്ങൾ ക്രമീകരിച്ചിട്ടുണ്ട്. ഫോൺ: 9400421968

TAGS: ART, ART NEWS, BOOK STALL
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
PHOTO GALLERY