
തിരുവനന്തപുരം: പ്രശസ്ത സീരിയൽ താരം സിദ്ധാർഥ് വേണുഗോപാൽ അന്തരിച്ചു. കാൻസർ ബാധിതനായി ചികിത്സയിലായിരുന്നു. നടി സീമ ജി നായർ ആണ് സിദ്ധാർത്ഥിന്റെ മരണ വിവരം പങ്കുവച്ചത്. രണ്ട് വർഷത്തോളമായി രോഗവുമായി പോരാടിയതിന് ശേഷമാണ് സിദ്ധാർത്ഥിന്റെ വിയോഗമെന്ന് സീമ ഫേസ്ബുക്കിൽ കുറിച്ചു. ചാലക്കുടി സ്വദേശിയാണ് സിദ്ധാർത്ഥ്. കസ്തൂരിമാൻ, ഭാഗ്യജാതകം തുടങ്ങി ഒട്ടേറെ ടെലിവിഷൻ സീരിയലുകളിൽ സിദ്ധാർത്ഥ് അഭിനയിച്ചിട്ടുണ്ട്.
പ്രതീക്ഷകൾ അസ്തമിച്ചു ..പ്രശസ്ത സീരിയൽതാരം സിദ്ധാർഥ് വേണുഗോപാൽ വേദനയില്ലാത്ത ലോകത്തേക്ക് യാത്രയായി ..കഴിഞ്ഞ രണ്ട് വർഷം നിനക്ക് വേണ്ടി ഞാൻ പൊരുതി, മനസ്സും ,ശരീരവും തളർന്നപ്പോളും നിന്റെ ജീവൻ തിരിച്ചു പിടിക്കാനായി ഞാൻ ഓടിക്കൊണ്ടേയിരുന്നു .ഇന്ന് ഈശ്വരൻ തീരുമാനിച്ചു. നീ കൂടുതൽ വേദനിക്കണ്ടായെന്ന് ..വയ്യ സിദ്ധാർഥ് തളർന്നുപോകുന്നു', എന്നാണ് സീമ ജി .നായർ ഫേസ്ബുക്കിൽ പങ്കുവച്ച കുറിപ്പ്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |