വയലിനിസ്റ്റ് ബാലഭാസ്‌കറിന്റെ മരണമടക്കമുള്ള കാര്യങ്ങളെക്കുറിച്ച് ഭാര്യ ലക്ഷ്മി വെളിപ്പെടുത്തിയിരുന്നു. താനൊരു സാധാരണക്കാരിയാണെന്നും ഒരാൾക്ക് ഭീഷണിപ്പെടുത്തിയോ സമ്മർദം ചെലുത്തിയോ ഒന്നും പറയിക്കാനാകില്ലെന്നും അവർ ഒരു മാദ്ധ്യമത്തിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞിരുന്നു.
ബാലഭാസ്കർ എന്ന ഭർത്താവിനെയും മകളെയും അവർ നേരിടുന്ന ജീവിതത്തെയും കുറിച്ചാണ് ലക്ഷ്മി പറയുന്നതെന്നും ചിലർക്ക് ഇതൊരു രസകരമായ കഥയായി തോന്നാമെന്നും എന്നാൽ തങ്ങൾക്ക് ഇത് ജീവിതമാണെന്നും വ്യക്തമാക്കിയിരിക്കുകയാണ് ബാലഭാസ്കറിന്റെ സുഹൃത്തും സംഗീത സംവിധായകനുമായ ഇഷാൻ ദേവ്. താനും കുടുംബവും എന്നും ലക്ഷ്മിക്കൊപ്പം ഉണ്ടായിരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.
ഫേസ്‌ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം
ലക്ഷ്മി ബാലഭാസ്കർ പറയുന്നത് ബാലഭാസ്കർ എന്ന ഭർത്താവിനെയും മകളെയും അവർ നേരിട്ട നേരിടുന്ന ജീവിതത്തെയും ആണ്. നിങ്ങൾക്ക് വേണ്ടത് ചിലപ്പോൾ ഇതിൽ ഉണ്ടാവില്ല . അവർക്ക് പറയാനുള്ളത് ബാലു എന്ന ഭർത്താവിനെ ഇഷ്ടപ്പെടുന്നവരോടാണ് , അവരുടെ ജീവിതത്തെ ബഹുമാനിക്കുന്ന സൗഹൃദങ്ങളോടാണ്. കല്ലെറിഞ്ഞു രസിക്കുന്നവർക്ക് വാർത്തകളും , വാചകങ്ങളും കൊണ്ട് കഥ മെനഞ്ഞവർക്ക് നെഞ്ചിലെ തീക്കനൽ കാണാൻ കഴിഞ്ഞെന്നു വരില്ല. ഞാനും എന്റെ കുടുംബവും അന്നും ഇന്നും അവരോടൊപ്പം തന്നെ ആണ്. ഞങ്ങളുടെ ബാലു അണ്ണന്റെ ഭാര്യയുടെ കൂടെ .
കല്ലെന്നറിഞ്ഞവർ എന്നെയും ചേർത്തുതന്നെ എറിയുന്നുണ്ട് , അതൊക്കെ ഏറ്റുവാങ്ങുമ്പോഴും എന്റെ സ്വന്തം സഹോദരന്റെ ഭാര്യക്ക് കൊടുക്കേണ്ട ബഹുമാനവും, സ്നേഹവും പേടിച്ചു മാറ്റി വക്കാൻ ഞാനും എന്റെ ഭാര്യയും തയ്യാറായില്ല. അത് ബാലു അണ്ണൻ അത്രത്തോളം സ്നേഹിച്ച ഭാര്യയോട് ഞങ്ങൾക്കുള്ള കടപ്പാടും, സ്നേഹവും, ബഹുമാനവുമാണ്.
കേസ് പൊലീസും ,സിബിഐയും ഒക്കെ അതിന്റെ നിമയപരമായുള്ള എല്ലാ സാദ്ധ്യതകളിലും അന്വേഷിക്കുമ്പോഴും, കുറെ ഹൃദയങ്ങൾ വെന്തുരുകുന്നത് കാണുന്നവർ അതിലും പക്ഷാപാതം കാണിച്ചു, ചെളിവാരി തേച്ചു രസിച്ചു. മെനഞ്ഞ കഥകൾകൊണ്ട് ഒരു സിനിമകഥപോലെ വില്ലനും , നായകനും ഒക്കെ ആക്കി.
ഇപ്പുറത്തുള്ളവർക്കും ജീവിതം ഉണ്ട് അത്രയും ബഹുമാനം പോലും കാണിച്ചില്ല. കുറ്റമല്ല ആത്മഗതം പറഞ്ഞതാണ് .ബാലഭാസ്കർ പറഞ്ഞുതന്ന അറിവ് മാത്രമേ അദ്ദേഹത്തിന്റെ ബന്ധുക്കളെക്കുറിച്ചും , ബന്ധങ്ങളെ കുറിച്ചും ഞങ്ങൾക്കുള്ളു. ബാക്കി ഒക്കെ ഒരു പരിധിവരെ കണ്ടു അറിഞ്ഞത്, ജീവിച്ചറിഞ്ഞതും .Live and Let Live എന്ന സാമാന്യമായ നീതിയിൽ എല്ലാവരോടും പെരുമാറാൻ പഠിപ്പിച്ച സൗഹൃദങ്ങളും, കുടുംബവും മാത്രമേ ഞങ്ങൾക്കുള്ളു .
ബാലഭാസ്കർ എന്ന കലാകാരനുപരി അദ്ദേഹം തന്ന സ്നേഹത്തിനും സൗഹൃദത്തിനും പൂർണ്ണ ബഹുമാനം ഹൃദയത്തിൽ നിന്നുതന്നെ അർപ്പിച്ചു കൊണ്ട് നിർത്തുന്നു . നിങ്ങൾക്ക് ചിലപ്പോൾ ഇതൊക്കെ ഇതൊരു രസകരമായ കഥയാകാം, ഞങ്ങൾക്ക് ജീവിതവും
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |