|
1. മാദ്ധ്യമ പ്രവര്‍ത്തകന്‍ കെ.എം ബഷീറിനെ വാഹനം ഇടിച്ച് കൊലപ്പെടുത്തിയ കേസില്‍ ശ്രീറാം വെങ്കിട്ടരാമന്റെ ലൈസന്‍സ് ഒരു വര്‍ഷത്തേക്ക് സസ്‌പെന്‍ഡ് ചെയ്തു. നടപടി, സംഭവത്തില്‍ ശ്രീറാമിന് എതിരെ മോട്ടോര്‍ വാഹന വകുപ്പ് നടപടി എടുക്കുന്നതിലെ കാലതാമസം പരിശോധിക്കാന്‍ ഗതാഗത മന്ത്രി എ.കെ ശശീന്ദ്രന്‍ ഗതാഗത സെക്രട്ടറിക്ക് നിര്‍ദേശം നല്‍കിയതിന് പിന്നാലെ. വഫയുടെ ലൈസന്‍സ് ഇപ്പോള്‍ സസ്‌പെന്‍ഡ് ചെയ്യില്ല എന്ന് മോട്ടോര്‍ വാഹന വകുപ്പ്. വഫ ഫിറോസിന് വീണ്ടും നോട്ടീസ് നല്‍കും. നോട്ടീസ് ലഭിച്ചപ്പോള്‍ വഫ പിഴ ഒടുക്കിയിരുന്നു. വീണ്ടും നോട്ടീസ് അയച്ച ശേഷമേ തുടര്‍ നടപടികള്‍ ഉണ്ടാകൂ എന്നും അധികൃതര്‍ അറിയിച്ചു.
2. അതേസമയം, ശ്രീറാം കേസില്‍ പൊലീസിന് എതിരെ ഡോക്ടര്‍മാരുടെ സംഘടനയായ കെ.ജി.എം.ഒ.എ. പൊലീസിന്റെ വീഴ്ച ഡോക്ടറുടെ മേല്‍ കെട്ടിവയ്ക്കാന്‍ ശ്രമം നടത്തുന്നു. മുഖ്യമന്ത്രിക്കും ഡി.ജി.പിക്കും സംഘടന പരാതി നല്‍കും. ശ്രീറാമിന്റെ രക്തപരിശോധന ആവശ്യപ്പെട്ടെന്ന പൊലീസിന്റെ വാദം കെ.ജി.എം.ഒ.എ തള്ളി. പൊലീസ് ആവശ്യപ്പെട്ടത് മെഡിക്കല്‍ പരിശോധന മാത്രം. എസ്.ഐ ആവശ്യപ്പെട്ടിട്ടും ഡോക്ടര്‍ രക്ത പരിശോധന നടത്തി ഇല്ല എന്നാണ് പൊലീസ് റിപ്പോര്‍ട്ട്.
3 പുത്തുമലയില്‍ നിന്ന് ഒരു മൃതദേഹം കൂടി കണ്ടെത്തി. സൂചിപ്പാറ വെള്ളച്ചാട്ടതിന് അടുത്ത് നിന്നാണ് സ്ത്രീയുടെ മൃതദേഹം കണ്ടെത്തിയത്. ഇതോടെ പുത്തുമല ദുരന്തത്തില്‍ മരണം 12 ആയി. 5 പേരെ ഇനിയും കണ്ടെത്താന്‍ ഉണ്ട്. ഇത് വരെ 46 മൃത ദേഹങ്ങളാണ് കവളപ്പാറയിലെ ദുരന്ത ഭൂമിയില്‍ നിന്ന് കണ്ടെത്തിയത്. ഔദ്യോഗിക കണക്ക് പ്രകാരം ഇനി കണ്ടെത്തേണ്ടത്, 13 പേരെ. ഇന്നലെ ഭൂഗര്‍ഭ റഡാര്‍ ഉപയോഗിച്ച് തിരച്ചില്‍ നടത്താന്‍ ശ്രമിച്ചെങ്കിലും വിജയിച്ചിരുന്നില്ല. നിലവില്‍ മറ്റ് ശാസ്ത്രീയ മാര്‍ഗങ്ങള്‍ ഒന്നും ഇല്ലാത്തതിനാല്‍ പതിവ് രീതിയില്‍ തന്നെ തിരച്ചില്‍ തുടരാന്‍ തീരുമാനിക്കുക ആയിരുന്നു.
4. അതേസമയം, വയനാട് പുത്തുമലയില്‍ നിന്ന് ഇന്നലെ കണ്ടെത്തിയ മൃതദേഹം ആരുടേത് എന്ന് അറിയാന്‍ ഡി.എന്‍.എ പരശോധന നടത്തും. ഡി.എന്‍.എ പരശോധന നടത്താന്‍ ഉള്ള തീരുമാനം, കാണാതായ പുത്തുമല സ്വദേശി അണ്ണയ്യയുടേയും പൊള്ളാച്ചി സ്വദേശി ഗൗരീ ശങ്കറിന്റെയും ബന്ധുക്കള്‍ മൃതദേഹത്തില്‍ അവകാശവാദം ഉന്നയിച്ച പശ്ചാത്തലത്തില്‍.
5. അണ്ണയ്യയുടെ മൃതദേഹമെന്ന് ഒദ്യോഗിക സ്ഥിരീകരണം നല്‍കി ബന്ധുക്കള്‍ക്ക് വിട്ട് കൊടുത്ത ശേഷമാണ് ഗൗരി ശങ്കറിന്റെ ബന്ധുക്കള്‍ തര്‍ക്കവുമായി എത്തിയത്. അതോടെ ദഹിപ്പിക്കുന്നതിന് തൊട്ട് മുമ്പ് മൃതദേഹം സ്വകാര്യ ആശുപത്രി മോര്‍ച്ചറിയലേക്ക് മാറ്റിയിരിക്കുക ആണ്. സൂചിപ്പാറ വെള്ളച്ചാട്ടത്തിന് അടുത്ത് നിന്നാണ് മൃതദേഹം കണ്ടെത്തിയത്.
6 കൊച്ചി ഡി.ഐ.ജി ഓഫീസ് മാര്‍ച്ച് സംഘര്‍ഷത്തില്‍ സി.പി.ഐ പ്രവര്‍ത്തകന്റെ അറസ്റ്റ് പ്രതികാര നടപടിയെന്ന് സി.പി.ഐ എറണാകുളം ജില്ലാ സെക്രട്ടറി പി.രാജു. നടപടി, എസ്.ഐയെ സസ്‌പെന്‍ഡ് ചെയ്തതിന് ഉള്ള പ്രതികാരം. അറസ്റ്റ,് നടപടി ക്രമങ്ങള്‍ പാലിക്കാതെ എന്നും സി.പി.ഐ. കൊച്ചി എ.സി.പി.യെ സി.പി.ഐ പ്രവര്‍ത്തകര്‍ മര്‍ദ്ദിച്ചില്ല. അറസ്റ്റിന് എതിരെ നിയമ നടപടി സ്വീകരിക്കും എന്നും പി.രാജു.
7. അതേസമയം, എറണാകുളം എ.സി ലാല്‍ജിയെ മര്‍ദ്ദിച്ചതിന് പെരുമ്പാവൂര്‍ സ്വദേശി അന്‍സാര്‍ അലിയെ ഇന്ന് അറസ്റ്റ് ചെയ്തിരുന്നു. പൊലീസിന്റെ നടപടി, എസ്.ഐ വിപിന്‍ദാസിനെ സസ്‌പെന്‍ഡ് ചെയ്തതിന് പിന്നാലെ. സി.പി.ഐ എറണാകുളം ജില്ലാ സെക്രട്ടറി പി. രാജു, എം.എല്‍.എ എല്‍ദോ എബ്രഹാം അടക്കമുള്ളവര്‍ നിലവില്‍ കേസില്‍ പ്രതികളാണ്.
8. ലാത്തിച്ചാര്‍ജ് വിവാദത്തില്‍ കൂടുതല്‍ നടപടിക്ക് ഒരുങ്ങി സി.പി.ഐ. എറണാകുളം ലാത്തിച്ചാര്‍ജ് സംഭവത്തില്‍ സി.പി.ഐ മുഖ്യമന്ത്രിക്ക് കത്ത് നല്‍കും. ഞാറയ്ക്കല്‍ സി.ഐയെ സസ്‌പെന്‍ഡ് ചെയ്യണം എന്ന് കത്തില്‍ ആവശ്യപ്പെടും. സി.പി.ഐ ജില്ലാ കമ്മിറ്റി ആണ് മുഖ്യമന്ത്രിക്ക് കത്ത് നല്‍കുക. എസ്.ഐ വിപിന്‍ദാസിനെ മാത്രം സസ്‌പെന്‍ഡ് ചെയ്തതിലെ അതൃപ്തിയും കത്തിലൂടെ അറിയിക്കും.
9. പ്രളയക്കെടുതി വിലയിരുത്താന്‍ കേന്ദ്രസംഘം എത്തും. സംസ്ഥാനത്ത് പ്രളയം കനത്ത നാശം സൃഷ്ടിച്ച സാഹചര്യത്തില്‍ കേരളത്തിന് ഉണ്ടായ നഷ്ടം വില ഇരുത്തുന്നതിന് ആണ് കേന്ദ്ര സംഘം എത്തുന്നത്. കേന്ദ്ര സംഘം എത്തുന്ന തീയതി അറിയിച്ചിട്ടില്ല. സംഘത്തിന് ലഭിക്കുന്ന നിവേദനത്തിന്റെ കൂടി അടിസ്ഥാനത്തില്‍ ആകും സഹായത്തിന്റെ കാര്യത്തില്‍ തീരുമാനം എടുക്കുക എന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍.
10. കാര്‍ഷിക വായ്പകളുടെ മൊറട്ടോറിയം കാലാവധി നീട്ടണം എന്ന് കേന്ദ്രത്തോട് കേരളം. ഇക്കാര്യം കേന്ദ്രത്തോട് ആവശ്യപ്പെട്ടെന്നും കടകംപള്ളി സുരേന്ദ്രന്‍. മൊറട്ടോറിയത്തിന്റെ ഒരു സാമ്പത്തിക വര്‍ഷം നീട്ടി നല്‍കണം എന്നാണ് ആവശ്യപ്പെട്ടത്. പ്രളയത്തിന്റെ പശ്ചാത്തലത്തില്‍ ആണ് ആവശ്യം. കാര്‍ഷിക, കാര്‍ഷികേതര കടങ്ങള്‍ പുന ക്രമീകരിക്കണം എന്നും മന്ത്രി ആവശ്യപ്പെട്ടു. ആയിരം കോടിയുടെ വായ്പ നബാര്‍ഡ് വഴി ലഭ്യമാക്കണം എന്നും സംസ്ഥാനം. നബാര്‍ഡ് നല്‍കുന്ന ദീര്‍ഘകാല വായ്പയുടെ കാലാവധി അഞ്ചില്‍ നിന്ന് 15 വര്‍ഷമായി പുന ക്രമീകരിക്കണം എന്നും ആവശ്യപ്പെട്ടിട്ടുണ്ട്.
|
|