കൊച്ചി: ഹൈക്കോടതിക്ക് സമീപം മംഗളവനത്തിൽ നിന്ന് അജ്ഞാത മൃതദേഹം കണ്ടെടുത്തു. സിഎംഎഫ്ആർഐ ഗേറ്റിന്റെ കമ്പിയിൽ കോർത്തനിലയിലാണ് മൃതദേഹം കണ്ടെടുത്തത്. നഗ്നമായ നിലയിലായിരുന്നു മൃതദേഹമെന്ന് നാട്ടുകാർ പറഞ്ഞു. അസ്വാഭാവിക മരണത്തിന് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്ന് ഡിസിപി സുദർശൻ മാദ്ധ്യമങ്ങളോട് പറഞ്ഞു. ഇൻക്വസ്റ്റ് നടപടികൾ ആരംഭിച്ചിട്ടുണ്ട്. മൃതദേഹം മദ്ധ്യവയസ്കന്റേതാണെന്നാണ് വിവരം.
പകലും രാത്രിയിലും ഒരുപോലെ സുരക്ഷയൊരുക്കിയിരിക്കുന്ന മേഖലയാണിത്. രണ്ട് സെക്യൂരിറ്റിമാരെയാണ് കാവലിനായി നിയോഗിച്ചിട്ടുളളത്. രാത്രി സമയങ്ങളിൽ ഇവിടെ ആളുകൾ നടക്കാൻ വരാറുണ്ടെന്നാണ് നാട്ടുകാർ പറയുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |