ന്യൂഡൽഹി: നവംബറിൽ സ്വർണവില കുറഞ്ഞത് ഏറ്റവും അനുകൂലമായ അന്തരീക്ഷം ഉണ്ടാക്കിയത് വ്യാപാരികൾക്കായിരുന്നു. ഇതിനുമുൻപുളള മാസങ്ങളെ അപേക്ഷിച്ച് നവംബറിൽ ഉയർന്ന അളവിലാണ് ഇന്ത്യയിലേക്ക് സ്വർണത്തിന്റെ ഇറക്കുമതി നടന്നത്. എന്നാൽ ഡിസംബറിൽ, ഇന്ത്യയിലേക്കുളള സ്വർണത്തിന്റെ ഇറക്കുമതിയിൽ ഗണ്യമായ കുറവ് സംഭവിച്ചിട്ടുണ്ടെന്നാണ് വിദഗ്ദർ പറയുന്നത്. ഉത്സവാഘോഷങ്ങളുടെ കുറവും സ്വർൺവിലയിലുണ്ടാകുന്ന പെട്ടന്നുളള വർദ്ധനവുമാണ് ഈ പ്രതിസന്ധിക്ക് കാരണണെന്നാണ് വിദഗ്ദരുടെ അഭിപ്രായം.
ലോകത്തിൽ ഏറ്റവും കൂടുതൽ സ്വർണം ഉപയോഗിക്കുന്ന രാജ്യങ്ങളിലൊന്നാണ് ഇന്ത്യ. ഒക്ടോബറിൽ ആഗോള വിപണിയിൽ സ്വർണ വില ഉയർന്നത് സ്വർണത്തിന്റെ ഇറക്കുമതി കുറയാനുളള പ്രധാന കാരണമായി. ഇന്ത്യയിലേക്ക് സ്വർണത്തിന്റെ ഇറക്കുമതി കുറഞ്ഞതോടെ വ്യാപാരം പ്രതിസന്ധിയിലാകുകയും രൂപയുടെ മൂല്യത്തിൽ കുറവുണ്ടാകുകയും ചെയ്തു. അതേസമയം, നിക്ഷേപത്തിനും ആഭരണത്തിനുമുളള ഡിമാൻഡ് വർദ്ധിച്ചതോടെ നവംബറിൽ സ്വർണ ഇറക്കുമതി വർദ്ധിച്ചതായി ഇന്ത്യൻ ബുളളിയൻ ആൻഡ് ജുവലേഴ്സ് അസോസിയേഷൻ (ഐബിജെഎ) പ്രസിഡന്റ് പൃത്വിരാജ് കോത്താരി പറഞ്ഞു. പക്ഷെ ഇപ്പോൾ സാഹചര്യം മാറിയെന്നും നവംബറിൽ നടന്ന ഇറക്കുമതിയുടെ പകുതി മാത്രമാണ് ഡിസംബറിൽ നടന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
കഴിഞ്ഞ മാസം 14.8 ബില്യൺ ഡോളറിന്റെ സ്വർണം ഇറക്കുമതി ചെയ്തിരുന്നു. ഇതോടെ വ്യാപാരം റെക്കോർഡ് ഉയരത്തിൽ എത്തി. മിക്ക വ്യാപാരികളും സ്വർണവില കുറയാൻ കാത്തിരിക്കുകയാണെന്നും ഇതിലൂടെ കൂടുതൽ ഇറക്കുമതി നടത്താമെന്ന പ്രതീക്ഷയിലാണെന്ന് മുംബയ് ആസ്ഥാനമായുളള വ്യാപാരി പറഞ്ഞു. പത്ത് ഗ്രാം സ്വർണത്തിന്റെ വില ഒക്ടോബറിൽ റെക്കോർഡ് കടന്നിരുന്നു. അന്ന് പത്ത് ഗ്രാം സ്വർണത്തിന്റെ വിപണി വില 79,775 രൂപയായിരുന്നു. എന്നാൽ ഈ വില നവംബർ പകുതിയോടെ 73,300 ആയി കുറഞ്ഞിരുന്നു.
എന്നാൽ ഡിസംബറിൽ വീണ്ടും സ്വർണവില കൂടിയത് സ്വർണത്തിന്റെ ഇറക്കുമതി അഞ്ച് മില്യൺ ഡോളറായി ഇടിയാൻ കാരണമാകുമെന്നും വിലയിരുത്തുന്നു. ഇത്തവണ സ്വർണത്തിന്റെ ഇറക്കുമതിയിലുണ്ടായ കുറവിനെക്കുറിച്ച് ഒരു കസ്റ്റംസ് ഉദ്യോഗസ്ഥനും (പേര് വെളിപ്പെടുത്തിയിട്ടില്ല) ദേശീയമാദ്ധ്യമങ്ങളോട് സംസാരിച്ചു. അതേസമയം, ഇന്ന് സ്വർണവിലയിൽ നേരിയ കുറവ് രേഖപ്പെടുത്തിയിട്ടുണ്ട്. കഴിഞ്ഞ ദിവസത്തെ അപേക്ഷിച്ച് ഒരു പവൻ സ്വർണത്തിന് 120 രൂപ കുറഞ്ഞ് 57,080 രൂപയായി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |