ചേര പരിസരത്ത് ഉണ്ടെങ്കിലുള്ള വലിയ പ്രയോജനം എന്ന് പറയുന്നത് അവിടെ എലിശല്യം ഉണ്ടാകില്ല എന്നതാണ്. എലിയെ പിടിക്കാനായി പരതി നടക്കുന്ന വിഷപ്പാമ്പുകൾ ആ പരിസരത്തേക്ക് വരില്ല. കുഞ്ഞ് പാമ്പുകൾ ജനിക്കുന്ന സമയത്ത് അതിന് ഒളിച്ചിരിക്കാൻ കഴിയുന്ന സ്ഥലത്തേക്ക് സഞ്ചരിക്കും. അങ്ങനെ സഞ്ചരിക്കുമ്പോൾ ചേരയുള്ള സ്ഥലത്ത് എത്തിപ്പെടുകയാണെങ്കിൽ ചേര അതിനെ ഭക്ഷിക്കും. മറ്റു പാമ്പുകളെ യഥേഷ്‌ടം ഭക്ഷിക്കുന്ന പാമ്പാണ് ചേര.
രാജവെമ്പാല പാമ്പുകളെ തിന്നുമെന്ന് നമുക്കറിയാം. അതുപോലെ മറ്റു പാമ്പുകളെ ഭക്ഷണമാക്കുന്നവയാണ് ചേര, മൂർഖൻ, വെള്ളിക്കെട്ടൻ, പച്ചിലപാമ്പ്, മണ്ണൂലി എന്നിവയെല്ലാം. പാമ്പിൻ കുഞ്ഞുങ്ങളെ ഒരു സ്ഥലത്ത് സ്ഥിരതാമസമുറപ്പിക്കാൻ ചേര സമ്മതിക്കില്ല. പരിസരത്ത് ചേരയുള്ളത് അവിടെ താമസിക്കുന്നവർക്ക് നല്ലൊരു സംരക്ഷണമാണെന്ന് പറയാം. ചേര കർഷകന്റെ ഏറ്റവും നല്ല സുഹൃത്താണ്. ഏറ്റവും കൂടുതൽ എലികളെ ഭക്ഷിക്കുന്നതും ചേരയാണ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |