മാരാരിക്കുളം: ശബരിമലയിലെ ആചാരങ്ങൾ സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് കലവൂരിൽ നടന്ന നാമജപ ഘോഷയാത്രയിൽ ആയിരങ്ങൾ അണിനിരന്നു.
കലവൂർ ജംഗ്ഷനിൽ നിന്നാരംഭിച്ച ഘോഷയാത്ര ചെറിയകലവൂർ ക്ഷേത്രത്തിന് മുന്നിൽ സമാപിച്ചു. മാരാരിക്കുളം മഹാദേവക്ഷേത്രം, വളവനാട് പുത്തൻകാവ് ദേവീക്ഷേത്രം, മാരൻകുളങ്ങര ഭഗവതി ക്ഷേത്രം,വലിയവീട്ടിൽ ഹനുമൽസ്വാമി ക്ഷേത്രം, വലിയകലവൂർ ശ്രീകൃഷ്ണസ്വാമി ക്ഷേത്രം,കലവൂർ ഷൺമുഖപുരം ക്ഷേത്രം എന്നിവിടങ്ങളിൽ നിന്നുള്ള ഭക്തരാണ് ഘോഷയാത്രയിൽ അണിനിരന്നത്. വിവിധ ദേവസ്വം ഭാരവാഹികളും ഹൈന്ദവസംഘടനാ നേതാക്കളും നേതൃത്വം നൽകി. സമാപന സമ്മേളനം അയ്യപ്പസേവാസമാജം ജില്ലാ സെക്രട്ടറി ആർ. രുദ്രൻ ഉദ്ഘാടനം ചെയ്തു. മാരൻകുളങ്ങര ഭഗവതിക്ഷേത്രം പ്രസിഡന്റ് കെ.ഗോപകുമാർ അദ്ധ്യക്ഷത വഹിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |