വഡോദര: വെസ്റ്റിൻഡീസിനെതിരെ വനിതാ ഏകദിന പരമ്പരയിലെ അവസാന മത്സരത്തിൽ 5 വിക്കറ്റിന്റ ജയം നേടി പരമ്പര 3-0ത്തിന് തൂത്തുവാരി. ആദ്യം ബാറ്റ് ചെയ്ത വെസ്റ്റിൻഡീസ് 38.5 ഓവറിൽ 162 റൺസിന് ഓൾൗട്ടായി. മറുപടിക്കിറങ്ങിയ ഇന്ത്യ 5 വിക്കറ്റ് നഷ്ടപ്പെടുത്തി 28.5 ഓവറിൽ വിജയലക്ഷ്യത്തിലെത്തി (167/5). 6 വിക്കറ്റ് വീഴ്‌ത്തിയും ബാറ്റിംഗിൽ നിർണായക സമയത്തെത്തി പുറത്താകാതെ 39 റൺസ് നേടുകയും ചെയ്‌ത ദീപ്‌തി ശർമ്മയാണ് ഇന്ത്യയുടെ വിജയശില്പിയും കളിയിലെ താരവും. മൂന്ന് മത്സരങ്ങളിൽനിന്ന് ആകെ 10 വിക്കറ്റ് വീഴ്‌ത്തിയ ഇന്ത്യൻ പേസർ രേണുകയാണ് പരമ്പരയിലെ താരം. ഇന്നലെ രേണുക 4 വിക്കറ്റ് വീഴ്‌ത്തിയിരുന്നു.
3-ാംതവണയാണ് ദീപ്‌തി ഏകദിനത്തിൽ ഒരിന്നിംഗ്‌സിൽ അഞ്ചോ അതിൽ കൂടുതലോ വിക്കറ്റ് വീഴ്‌ത്തുന്നത്. ഏകദിനത്തിൽ ഏറ്റവും കൂടുതൽ തവണ അഞ്ചോ അതിൽ കൂടുതലോ വിക്കറ്റ് വീഴ്‌ത്തുന്ന ഇന്ത്യൻ വനിതാ താരമാണ് ദീപ്‌തി.
സൂപ്പർ ഓവറിൽ കേരളം തോറ്റുറാഞ്ചി: പുരുഷ അണ്ടർ 23 സ്റ്റേറ്റ് ട്രോഫയിൽ ഇന്നലെ നടന്ന മത്സരത്തിൽ കേരളത്തെ സൂപ്പർ ഓവറിൽ മറികടന്ന് ആന്ധ്ര. 50 ഓവറിൽ 213 റൺസ് വീതം നേടി ഇരു ടീമുകളും തുല്യത പാലിച്ചതിനെ തുടർന്നായിരുന്നു മത്സരം സൂപ്പർ ഓവറിലേക്ക് നീങ്ങിയത്. സൂപ്പർ ഓവറിൽ കേരളം ഉയർത്തിയ 12 റൺസിന്റെ വിജയലക്ഷ്യം ആന്ധ്ര ഒരു പന്ത് ബാക്കി നിൽക്കെ മറികടക്കുകയായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |