മെൽബൺ: പേരുകേട്ടവർക്ക് മുട്ടിടിച്ച മെൽബൺ ക്രിക്കറ്റ് ഗ്രൗണ്ടിൽ തീപാറും ഓസ്ട്രേലിയൻ ബൗളിംഗിനെ സധൈര്യം നേരിട്ട് കന്നി സെഞ്ച്വറി (105 നോട്ടൗട്ട്) നേടിയ 21കാരൻ നിതീഷ്‌കുമാർ റെഡ്ഢി ഇന്നലെ സൂപ്പർ താരമായി. എട്ടാമനായി ഇറങ്ങിയ നിതീഷ് ഇന്ത്യയെ ഫോളോ ഓൺ നാണക്കേടിൽ നിന്നാണ് രക്ഷിച്ചത്.
ഫാസ്റ്റ് ബൗളർ ബോളണ്ടിനെ മിഡ് ഓൺ ബൗണ്ടറിയിലേക്ക് പായിച്ച് നിതീഷ് സെഞ്ച്വറി തികയ്‌ക്കുമ്പോൾ ഗാലറിയിലുണ്ടായിരുന്ന 83,000 കാണികൾ എഴുന്നറ്റ് നിന്ന് കൈയടിച്ചാണ് പോരാട്ട വീര്യത്തെ അഭിനന്ദിച്ചത്. ജോലി പോലും ഉപേക്ഷിച്ച് മകന്റെ ക്രിക്കറ്റ് പ്രേമത്തിനൊപ്പം നിന്ന നിതീഷിന്റെ പിതാവ് മുത്യാല റെഡ്ഢിയും ഗാലറിയിൽ നിറകണ്ണുകളോടെ സാക്ഷിയായി.
പെർത്ത് ടെസ്റ്റിൽ അരങ്ങേറ്റം നടത്തിയ വിശാഖപട്ടണം സ്വദേശിയായ നിതീഷ് മികച്ച പ്രകടനമാണ് ഇതുവരെ പുറത്തെടുത്തത്. പരമ്പരയിൽ ഇന്ത്യയുടെ ടോപ് സ്കോററും നിതീഷാണ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |