കൊച്ചി: നാലാമത് സെൻട്രൽ സ്കൂൾ കായിക മേളയിൽ ആതിഥേയരായ എറണാകുളം ജില്ല ഓവറോൾ ചാമ്പ്യൻഷിപ്പ് കരസ്ഥമാക്കി. കോഴിക്കോട് രണ്ടും തൃശ്ശൂർ മൂന്നും സ്ഥാനങ്ങൾ നേടി. സ്‌കൂൾ വിഭാഗത്തിൽ വാഴക്കുളം കാർമ്മൽ പബ്ളിക് സ്കൂൾ ഒന്നും കടയിരിപ്പ് സെന്റ് പീറ്റേഴ്സ് സീനിയർ സെക്കൻഡറി രണ്ടും കോഴിക്കോട് ദേവഗിരി സി.എം.ഐ പബ്ളിക് സ്കൂൾ മൂന്നും സ്ഥാനങ്ങൾ നേടി.
എറണാകുളം 375 പോയിന്റുമായാണ് കിരീടം നേടിയത്. 21 സ്വർണം, 19 വെള്ളി, 15 വെങ്കലം ഉൾപ്പെടെ 55 മെഡലുകൾ എറണാകുളം നേടി. അഞ്ചു സ്വർണം, 7 വെള്ളി, 7 വെങ്കലം എന്നിവയുമായി കോഴിക്കോട് 136 പോയിന്റ് കരസ്ഥമാക്കി. അഞ്ചുവീതം സ്വർണം, വെള്ളി, 10 വെങ്കലം എന്നിവുമായി തൃശൂർ 128 പോയിന്റ് സ്വന്തമാക്കി.
സമാപനച്ചടങ്ങിൽ കോസ്റ്റ് ഗാർഡ് ഡി.ഐ.ജി എൻ. രവി വിജയികൾക്ക് ട്രോഫികൾ സമ്മാനിച്ചു. കായികമേള സംഘാടക സമിതി ജനറൽ കൺവീനറും നാഷണൽ കൗൺസിൽ ഒഫ് സി.ബി.എസ്.ഇ സ്കൂൾസ് സെക്രട്ടറി ജനറലുമായ ഡോ. ഇന്ദിര രാജൻ, കൗൺസിൽ സംസ്ഥാന ജനറൽ സെക്രട്ടറിയും മേള കോ-ഓർഡിനേറ്ററുമായ സുചിത്ര ഷൈജിന്ത്, കോ കൺവീനർമാരായ ജൂബി പോൾ, ഫാ. മാത്യു കരീത്തറ, ബി.പി. പ്രതീത തുടങ്ങിയവർ പങ്കെടുത്തു.
പോയിന്റ് നില
എറണാകുളം 375
കോഴിക്കോട് 136
തൃശൂർ 128
പാലക്കാട് 90
ഇടുക്കി 81
ആലപ്പുഴ 71
കോട്ടയം 63
മലപ്പുറം 55
കണ്ണൂർ 54
കാസർകോട് 48
കൊല്ലം 48
തിരുവനന്തപുരം 38
പത്തനംതിട്ട 16
വയനാട് 3
വ്യക്തിഗത ചാമ്പ്യന്മാർ
അണ്ടർ 14
മഹ്സിൻ സി.ടി (സെന്റ് ജോസഫ്സ് ഇംഗ്ളീഷ് മീഡിയം, പുത്തനങ്ങാടി)
മരിയ മനോജ്ലാൽ (ശ്രി ശ്രീ രവിശങ്കർ വിദ്യാമന്ദിർ)
അണ്ടർ 17
ധ്യാൻ വാമറ്റം (കാർമ്മൽ പബ്ളിക് സ്കൂൾ, വാഴക്കുളം)
അഭീഷ ദത്തു എ (ഇൻഫന്റ് ജീസസ് ആംഗ്ളോ ഇന്ത്യൻ, തങ്കശേരി)
ലിയ രാജേഷ് (കാർമ്മൽ പബ്ളിക് സ്കൂൾ, വാഴക്കുളം)
അണ്ടർ 19
ബെർണാർഡ് ഷാ സോജൻ (സെന്റ് പീറ്റേഴ്സ്, കടയിരുപ്പ് )
നൈല സയൻ (ദേവഗിരി സി.എം.ഐ പബ്ളിക് സ്കൂൾ )
''കായികമേളയിൽ മികച്ച പ്രകടനം കാഴ്ചവച്ച കുട്ടികൾക്ക് വിദഗ്ദ്ധപരിശീനലവും പിന്തുണയും ലഭ്യമാക്കും. ദേശീയ, അന്തർദേശീയ താരങ്ങളെ സെൻട്രൽ സിലബസ് മേഖലയിൽ നിന്ന് വളർത്തിയെടുക്കും. വിദഗ്ദ്ധരായ പരിശീലകരെ ലഭ്യമാക്കും.""
ഡോ. ഇന്ദിര രാജൻ
ജനറൽ കൺവീനർ
കായികമേള
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |