മുഹമ്മ: കാവുങ്കൽ ഗ്രന്ഥശാല ആൻഡ് വായനശാലയുടെ ഒരു വർഷം നീണ്ടുനിൽക്കുന്ന പുതുവത്സര പരിപാടികൾക്ക് തുടക്കമായി. സർഗ്ഗസന്ധ്യ ആര്യാട് ബ്ലോക്ക് പഞ്ചായത്ത് അംഗം കെ.ടി.ശരവണൻ ഉദ്ഘാടനം ചെയ്തു. ഗ്രന്ഥശാല പ്രസിഡന്റ് കെ.എസ്. സുമേഷ് അദ്ധ്യക്ഷനായി.ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി അദ്ധ്യക്ഷ സുയാമോൾ, ലൈബ്രറി കൗൺസിൽ താലൂക്ക് പ്രസിഡന്റ് സി.കെ.രതികുമാർ,സംഗീത അദ്ധ്യാപിക വി.പി. ചിത്ര എന്നിവർ സംസാരിച്ചു. ഗ്രാമ പഞ്ചായത്ത് അംഗം എം.വി.സുനിൽ കുമാർ, ബാലചന്ദ്രൻ പേനത്ത്, സിജു,കെ.മണി, എം.ആർ. തൃപ്തികുമാർ, ഗ്രന്ഥശാല സെക്രട്ടറി കെ.എം.രാജേഷ്, പ്രസിഡന്റ് പി.എസ്. സനൽകുമാർ തുടങ്ങിയവർ സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |