മുഹമ്മ: ആലപ്പുഴയിലെ വിദ്യാലയങ്ങളിൽ കുടിവെള്ളം ലഭ്യമാക്കാൻ വാട്ടർ പ്യൂരിഫയർ പ്ലാന്റുകൾ പ്രവർത്തന സജ്ജമായി.പി.പി.ചിത്തരഞ്ജൻ എം.എൽ.എ അനുവദിച്ച 12.78 ലക്ഷം രൂപ വിനിയോഗിച്ച് 10 സ്കൂളിലാണ് വാട്ടർ പ്യൂരിഫയർ പ്ലാന്റുകൾ സ്ഥാപിച്ചത്. ഉദ്ഘാടനം എം.എൽ.എ നിർവ്വഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് ടി.വി.അജിത് കുമാർ അദ്ധ്യക്ഷയായി. പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.എ.ജുമൈലത്ത്, ബ്ലോക്ക് പഞ്ചായത്ത് അംഗം പി.എ.സബീന, പഞ്ചായത്ത് അംഗം കെ.എസ്.ഹരിദാസ്, പ്രഥമാദ്ധ്യാപിക കെ.എസ്.ഷൈല, പി.ടി.എ പ്രസിഡന്റ് ഇ.എ.അനസ്, സിഡ്കോ പ്രതിനിധി എ.ജി.സജി എന്നിവർ സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |