കുന്നത്തൂർ: മൈനാഗപ്പള്ളിയിൽ എം.ഡി.എം.എയും കഞ്ചാവുമായി യുവാക്കൾ പൊലീസ് പിടിയിൽ. മൈനാഗപ്പള്ളി ശിവശൈലത്തിൽ അശ്വിൻ പ്രകാശ്(21), മലപ്പുറം നിലമ്പൂർ മൈയൻതാണി വിളയിൽ വീട്ടിൽ അർജുൻ വി (21) എന്നിവരാണ് പിടിയിലായത്. ബാംഗ്ലൂരിൽ നിന്നാണ് ലഹരി വസ്തുക്കൾ എത്തിച്ചിരുന്നത്. പൊലീസിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ ഞായറാഴ്ച വൈകിട്ട് ആറുമണിയോടെ മൈനാഗപ്പള്ളി തടത്തിൽ മുക്കിൽ നടത്തിയ പരിശോധനയിലാണ് ഇരുവരും പിടിയിലായത്. ഇവരിൽ നിന്ന് 7.24 ഗ്രാം കഞ്ചാവും 4.72 ഗ്രാം എം.ഡി.എം.എയും കണ്ടെത്തി.കോടതിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു. കൂടുതൽ ചോദ്യം ചെയ്യലിനായി പ്രതികളെ കസ്റ്റടിയിൽ വാങ്ങുമെന്ന് ശാസ്താംകോട്ട എസ്.എച്ച്.ഒ കെ.ബി .മനോജ്‌കുമാർ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |