വാഷിംഗ്ടൺ: മുൻ പ്രസിഡന്റ് ജിമ്മി കാർട്ടറുടെ സംസ്‌കാരം ജനുവരി 9 ന് വാഷിംഗ്ടൺ നാഷണൽ കത്തീഡ്രലിൽ നടക്കും. ഭാര്യ റോസലിന്‍ കാർട്ടറിന്റെ അടുത്താണ് ജോർജിയയിൽ സംസ്‌കരിക്കുന്നത്. നോബല്‍ സമ്മാനം നേടിയ ഒരു മനുഷ്യസ്‌നേഹിയായി ,'തത്വത്തിന്റെയും വിശ്വാസത്തിന്റെയും വിനയത്തിന്റെയും മനുഷ്യന്‍' എന്ന് കാർട്ടറിനെ പ്രശംസിച്ച പ്രസിഡന്റ് ജോ ബൈഡൻ, ജനുവരി 9 ന് ദേശീയ ദുഃഖാചരണ ദിനമായും പ്രഖ്യാപിച്ചു. കാർട്ടറോടുള്ള ബഹുമാന സൂചകമായി ജനുവരി 9 ന് എല്ലാ ഫെഡറൽ ഏജൻസികളും അടച്ചിടാൻ ബൈഡൻ ഉത്തരവിട്ടു. വാദ്ധക്യസഹജമായ അസുഖത്തെ തുടർന്ന് ഞായറാഴ്ചയായിരുന്നു അന്ത്യം. 100 വയസായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |