അശ്രദ്ധയോടെയുള്ള ഭക്ഷണ രീതി നമ്മളെ വലിയ രോഗിയാക്കാൻ സാദ്ധ്യതയുണ്ട്. അമിതമായ അളവിൽ എണ്ണ പലഹാരങ്ങളും മറ്റും കഴിച്ചാൽ ഹൃദയാഘാതം വരെ വരാൻ സാദ്ധ്യതയുണ്ടെന്ന് നമുക്കറിയാം. അതുപോലെത്തന്നെ എത്ര പോഷകമുള്ള സാധനമായാലും ചില സമയങ്ങളിൽ കഴിച്ചാൽ ഗുണത്തേക്കാൾ ദോഷം ചെയ്യും. അത്തരത്തിലുള്ള ഒന്നാണ് ഈന്തപ്പഴം.
നാരുകളും ആന്റി ഓക്സിഡന്റുകളുമൊക്കെയടങ്ങിയ പോഷകങ്ങളുടെ കലവറയാണ് ഈന്തപ്പഴം. ഏറ്റവും ആരോഗ്യപ്രദമായ സാധനമായിട്ടാണ് ഈന്തപ്പഴത്തെ കണക്കാക്കുന്നത്. തലച്ചോറിന്റെ ആരോഗ്യത്തിന് ഉൾപ്പടെ വളരെ ഗുണം ചെയ്യും. എന്നാൽ രാവിലെ വെറും വയറ്റിൽ ഈന്തപ്പഴം കഴിക്കുന്നത് നല്ലതല്ലെന്നാണ് പറയപ്പെടുന്നത്. ദേശീയ മാദ്ധ്യമത്തിൽ വന്ന ലേഖനത്തിലാണ് ഇക്കാര്യം പറയുന്നത്.
ഉയർന്ന പഞ്ചസാരയുടെ അംശം ഉള്ളതിനാൽ ഈന്തപ്പഴം കഴിച്ച് ദിവസം ആരംഭിക്കുന്നത് നല്ലതല്ലെന്നാണ് ആരോഗ്യ വിദഗ്ധർ പറയുന്നത്. ഇത് രക്തത്തിലെ പഞ്ചസാരയുടെ ദ്രുതഗതിയിലുള്ള കുതിച്ചുചാട്ടത്തിലേക്ക് നയിക്കും. പിന്നീട് നിങ്ങൾക്ക് വളരെ ക്ഷീണം തോന്നാനും ഇടയാക്കും. ഇത്തരത്തിൽ പതിവായി ഈന്തപ്പഴം കഴിക്കുന്നത് പൊണ്ണത്തടിയിലേക്കും പ്രമേഹത്തിലേക്കും ഹൃദയപ്രശ്നങ്ങളിലേക്കും എന്തിന് പറയുന്നു കാൻസറിലേക്ക് വരെ നയിച്ചേക്കാം.
വെറും വയറ്റിൽ കഴിക്കുന്നതിന് പകരം പ്രഭാതഭക്ഷണത്തിനൊപ്പം ഈന്തപ്പഴം കഴിക്കുന്നത് നല്ലതാണെന്നാണ് പറയപ്പെടുന്നത്. വ്യായാമത്തിന് അരമണിക്കൂറോ അല്ലെങ്കിൽ ഒരു മണിക്കൂറോ മുമ്പ് രണ്ട് - നാല് ഈന്തപ്പഴം കഴിക്കുന്നത് നല്ലതാണ്.
രാത്രിയിൽ സ്നാക്സായി ഈന്തപ്പഴും കഴിക്കുന്നതും ആരോഗ്യപ്രദമാണെന്നാണ് വിദഗ്ദർ അഭിപ്രായപ്പെടുന്നത്. അർദ്ധരാത്രിയിലെ വിശപ്പിനെ അകറ്റി നിർത്താനും ഇത് സഹായിക്കുമത്രേ. അതേസമയം, അതിരാവിലെ മാത്രമല്ല, ഈന്തപ്പഴം കഴിക്കുന്നത് നല്ലതല്ലാത്ത വേറെ ചില സാഹചര്യങ്ങൾ കൂടിയുണ്ട്. വയറ് നന്നായി നിറഞ്ഞിരിക്കുന്ന സമയത്ത് ഈന്തപ്പഴം കഴിക്കുന്നത് ഗുണകരമല്ല. ഈന്തപ്പഴത്തിൽ നാരുകൾ അടങ്ങിയിട്ടുണ്ട്. ഇതുമൂലം ഭക്ഷണം ദഹിക്കാൻ കൂടുതൽ സമയമെടുക്കും. വളരെ അപൂർവമാണെങ്കിലും ചിലർക്ക് ഈന്തപ്പഴം അലർജിയുണ്ടാകും. അങ്ങനെയുള്ളവർ കഴിക്കരുത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |