വളരെ അച്ചടക്കവും ധെെര്യവും വേണ്ട ഒരു ജോലിയാണ് സെെനിക സേവനം. വളരെ കഠിനമേറിയ പരിശീലനത്തിന് ശേഷമാണ് ഓരോ സെെനികരെയും ജോലിയിലേക്ക് പ്രവേശിപ്പിക്കുന്നത്. ഓരോ രാജ്യത്തെയും സെെനികരുടെ യൂണിഫോമും രീതികളും വ്യത്യസ്തമായിരിക്കും. അത്തരത്തിൽ ഈ അടുത്ത് ചർച്ചയായ സംഭവമാണ് ചെെനയിലെ സെെനികർ യൂണിഫോമിന്റെ കോളറിൽ പിന്നുകൾ കുത്തുന്നത്.
ചെെനയിലെ സെെനികർ കോളറിൽ പിൻ കുത്തിയിരിക്കുന്നതിന്റെ നിരവധി ചിത്രങ്ങളും വീഡിയോയും മുൻപും സോഷ്യൽ മീഡിയയിൽ പ്രചരിച്ചിരുന്നു. കഴുത്തിൽ കുത്തുന്ന രീതിയിലാണ് പിൻ വച്ചിരിക്കുന്നത്. ഇത് എന്തിനാണെന്ന് പലരും ആലോചിച്ചിട്ടുണ്ടാകാം. ഇതിന് ഒരു കാരണമുണ്ട്. 2009ൽ ന്യൂയോർക്ക് ടെെംസ് ഇത് സംബന്ധിച്ച് ഒരു വാർത്ത പുറത്തുവിട്ടിരുന്നു. സെെനികർ കഴുത്ത് നിർവർത്തി നിൽക്കാൻ വേണ്ടിയാണ് ഇങ്ങനെ പിന്നുകൾ കുത്തുന്നതെന്നാണ് അവർ അവകാശപ്പെടുന്നത്.
കഴുത്ത് താഴ്ത്തുമ്പോൾ ശരീരത്തിൽ പിന്നുകൾ തറച്ച് കയറുന്ന രീതിയിലാണ് അത് വച്ചിരിക്കുന്നത്. കഴുത്ത് താഴേക്ക് വരുമ്പോൾ പിൻ കഴുത്തിൽ തറച്ച് സെെനികന് വേദന അനുഭവപ്പെടും. അതിനാൽ സെെനികർ കഴുത്ത് നേരെ വയ്ക്കാൻ ശ്രമിക്കും. ഇത് മാത്രമല്ല ഇതിനായി നിരവധി രീതികൾ ചെെന പരീക്ഷിക്കാറുണ്ടാത്രേ. അതിൽ മറ്റൊന്നാണ് തൊപ്പി പിന്നിലേക്ക് ധരിക്കുന്നത്. തൊപ്പി വീഴുന്നത് തടയാൻ സെെനികർ കഴുത്ത് എപ്പോഴും ഉയർത്തി നേരെ വച്ചിരിക്കും. അച്ചടക്കം പാലിക്കാൻ പ്രത്യേകം ശ്രദ്ധചെലുത്തുന്നവരാണ് ചെെനക്കാർ. അതിനാലാണ് ഇത്തരം കർശന രീതികൾ അവർ പിന്തുടരുന്നത്. എന്നാൽ ഇത് എല്ലാവർക്കും നൽകാറില്ല. നേരെ നിൽക്കാത്തവർക്കെതിരെയാണ് ഈ നടപടി സ്വീകരിക്കുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |