കൊല്ലം: കൊല്ലം ശ്രീനാരായണഗുരു സാംസ്കാരിക സമുച്ചയത്തിൽ ഗുരുദേവന്റെ പ്രതിമ ഉടൻ സ്ഥാപിക്കുമെന്ന് എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശന് മുഖ്യമന്ത്രി പിണറായി വിജയൻ ഉറപ്പ് നൽകി. കഴിഞ്ഞ ദിവസം ശിവഗിരിയിൽ മുഖ്യമന്ത്രിയെ കണ്ടുമുട്ടിയപ്പോൾ വെള്ളാപ്പള്ളി നടേശൻ സാംസ്കാരിക സമുച്ചയത്തിൽ ഗുരുദേവ പ്രതിമ വൈകുന്ന കാര്യം ശ്രദ്ധയിൽപ്പെടുത്തിയിരുന്നു. 2023 മേയ് 4ന് ശ്രീനാരായണഗുരു സാംസ്കാരിക സമുച്ചയത്തിന്റെ ഉദ്ഘാടനത്തിന് ഗുരുദേവനുമായി യാതൊരു സാമ്യവുമില്ലാത്ത പ്രതിമയാണ് സ്ഥാപിച്ചിരുന്നത്. ഇതിനെതിരെ വിമർശനം ഉയർന്നതോടെ പുതിയ പ്രതിമ സ്ഥാപിക്കുമെന്ന് സർക്കാർ പ്രഖ്യാപിക്കുകയായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |