ഹാൻടെക്സ് ഓണം റിബേറ്റ് വില്പന തുടങ്ങി
തിരുവനന്തപുരം: കൈത്തറി വസ്ത്രങ്ങൾക്കുള്ള ലോകമാർക്കറ്റ് തിരിച്ചറിഞ്ഞ് വിപണി പിടിക്കാനുള്ള ശ്രമങ്ങൾ ഹാൻടെക്സ് നടത്തണമെന്ന് വ്യവസായ മന്ത്രി ഇ.പി.ജയരാജൻ പറഞ്ഞു. ഹാൻടെക്‌സ് ഓണം റിബേറ്റ് വില്പനയുടെ സംസ്ഥാനതല ഉദ്ഘാടനം കൈത്തറി ഭവനിൽ നിർവഹിക്കുകയായിരുന്നു അദ്ദേഹം. മലയാളികളുള്ള സ്ഥലങ്ങളിലെല്ലാം ഷോറൂമുകൾ തുടങ്ങി ഹാൻടെക്സ് ലോകമാർക്കറ്റിലേക്ക് കടന്നുവരണമെന്നും മന്ത്രി നിർദ്ദേശിച്ചു.
ഇവിടെ തുടങ്ങിയ പുരുഷന്മാരുടെ വസ്ത്രശേഖരവും മന്ത്രി ഉദ്ഘാടനം ചെയ്തു. സെപ്തംബർ 12 വരെയാണ് റിബേറ്റ് വിൽപന. കേരളത്തിലെ എല്ലാ ഹാൻടെക്‌സ് ഷോറൂമുകളിലും അംഗീകൃത ഏജൻസികളിലും 20 ശതമാനം റിബേറ്റിൽ തുണിത്തരങ്ങൾ ലഭിക്കും.
വി.എസ്.ശിവകുമാർ എം.എൽ.എ അദ്ധ്യക്ഷനായി. ഹാൻടെക്സ് ഡയറക്ടർ കെ.സുധീർ, പ്രസിഡന്റ് പെരിങ്ങമ്മല വിജയൻ, ജില്ലാ വ്യവസായ കേന്ദ്രം ജനറൽ മനേജർ സി.എസ്.സിമി തുടങ്ങിയവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |