വാഷിംഗ്‌ടൺ: അഫ്‌ഗാനിസ്ഥാനിൽ നിന്നും ഐസിസിനെ തുരത്താനായി പോരാട്ടം നടത്തുന്നത് അമേരിക്കയും പാകിസ്ഥാനുമാണെന്നും ഇന്ത്യ ഇക്കാര്യത്തിൽ ഒന്നും തന്നെ ചെയ്യുന്നില്ലെന്നും കുറ്റപ്പെടുത്തി അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. എന്നാൽ പാകിസ്ഥാനും ഐസിസ് ഭീകരവാദികളെ നേരിടാനാനായി വളരെ കുറച്ച് മാത്രമേ ചെയ്യുന്നുള്ളൂവെന്നും ട്രംപ് ചൂണ്ടിക്കാട്ടി. അഫ്‌ഗാനിസ്ഥാന്റെ അടുത്തുളള രാജ്യമായിട്ടും ഇന്ത്യ ഇക്കാര്യത്തിൽ ഒന്നും ചെയ്യുന്നില്ലെന്നും ട്രംപ് ആരോപിച്ചു.
റഷ്യ, തുർക്കി, അഫ്‌ഗാനിസ്ഥാൻ, ഇറാൻ, ഇറാഖ് പാകിസ്ഥാൻ എന്നീ രാജ്യങ്ങൾ ഐസിസിനെതിരെ ഉള്ള പോരാട്ടം ശക്തമാക്കണമെന്നും ട്രംപ് സൂചിപ്പിച്ചു, അമേരിക്കയുടെ മുൻകാല നയങ്ങളിൽ നിന്നും വ്യത്യാസപ്പെട്ട് നിൽക്കുന്നതാണ് ട്രംപിന്റെ ഇപ്പോഴത്തെ പ്രസ്താവന. ഇതുവരെ അഫ്‌ഗാനിസ്ഥാനിൽ പുനരുദ്ധാരണ പ്രവർത്തനങ്ങൾ നടത്താനും, വികസനം കൊണ്ടുവരാനും മാത്രമാണ് അമേരിക്ക ഇന്ത്യയ്ക്ക് പ്രാതിനിധ്യം നൽകിയിരുന്നത്.
അമേരിക്കയുടെ 2017ലെ സൗത്ത് ഏഷ്യ സ്ട്രാറ്റജി അനുസരിച്ച് ഇന്ത്യ സംഘർഷങ്ങളിൽ ഇടപെടുന്നതോ ഭീകരവിരുദ്ധ പ്രവർത്തനങ്ങൾ പ്രതിരോധിക്കാൻ ശ്രമിക്കുന്നതു അമേരിക്കയ്ക്ക് താത്പ്പര്യമുള്ള വിഷയമല്ല. വർഷങ്ങളായി അമേരിക്ക ഐസിസിനെതിരായ യുദ്ധത്തിൽ ഏർപ്പെട്ടിരിക്കുകയാണെന്നും ഇനിയും അത് തുടർന്ന് കൊണ്ട് പോകാൻ താത്പ്പര്യമില്ലെന്നും ട്രംപ് സൂചിപ്പിച്ചു. മറ്റ് രാജ്യങ്ങൾ ഐസിസിനെ തടയാൻ മുൻകൈ എടുക്കണമെന്നും ട്രംപ് ആവശ്യപ്പെട്ടു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |