തിരുവനന്തപുരം ജില്ലയിലെ അമ്പലത്തറക്ക് അടുത്തുള്ള വീട്ടിൽ വീട്ടുടമ ടി വി കണ്ട് കൊണ്ടിരുന്നപ്പോൾ പുറത്ത് നായുടെ ഉച്ചത്തിലുള്ള കുര. നോക്കിയപ്പോൾ കണ്ടത് വലിയ മൂർഖൻ പാമ്പ് നായുടെ മുന്നിലൂടെ ഇഴഞ്ഞ് പോകുന്നതാണ്.
പാമ്പ് അവിടെയുള്ള ചപ്പുകൾക്ക് അടിയിലേക്ക് കയറി. ഉടൻ തന്നെ വീട്ടുകാർ വാവ സുരേഷിനെ വിളിക്കുകയായിരുന്നു. സ്ഥലത്ത് എത്തിയ വാവ സുരേഷ് പാമ്പിനെ കണ്ടു. നല്ല അവശതയിലാണ് പാമ്പ്.
എന്തോ അപകടം പറ്റിയിട്ടുണ്ട്. ഈ സമയത്ത് കടികിട്ടിയാൽ വളരെ അപകടമാണ്. വാവ സുരേഷ് പതുക്കെ പാമ്പിനെ പിടികൂടി വെള്ളം നൽകി. അവശതയിലുള്ള മൂർഖൻ വെള്ളം കുടിക്കുന്നത് കണ്ട് എല്ലാവരുടെയും മുഖം ഒന്ന് വാടി, അത് ജീവന് വേണ്ടി പോരാടുകയാണ്. ഇതിനിടയിൽ മൂർഖൻ പാമ്പ് രക്തം ഛർദിച്ചു...കാണുക സ്നേക്ക് മാസ്റ്ററിന്റെ ഈ എപ്പിസോഡ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |