കുഞ്ചന്റെ തട്ടകത്തിൽ നിന്നെത്തി അച്ഛന്റെ പിന്നണി സംഗീതത്തിന് ചുവടുവച്ച ദേവജ വർമ്മയ്ക്ക് എ ഗ്രേഡ് തിളക്കം. അമ്പലപ്പുഴ കെ.കെ.കുമാരപിള്ള എച്ച്.എസിലെ പത്താം ക്ലാസുകാരി ദേവജ രുക്മിണി സ്വയംവരം കഥയാണ് അരങ്ങിലെത്തിച്ചത്.
അച്ഛൻ സുരേഷ് വർമ്മയാണ് ഗുരു. അച്ഛൻ മൂന്ന് പതിറ്റാണ്ടിലേറെയായി ഈ രംഗത്തുണ്ട്. അമ്പലപ്പുഴ പടിഞ്ഞാറെനടയ്ക്കടുത്തുള്ള ചിരട്ടപ്പുറത്ത് കോവിലകത്താണ് ജനനം. നാലു വർഷം കൊണ്ട്, ഓട്ടൻ, ശീതങ്കൻ, പറയൻ തുള്ളലുകൾ സ്വായത്തമാക്കി. വയലാർ കൃഷ്ണൻകുട്ടി ആശാന്റെ കീഴിലായിരുന്നു പഠനം. ബിന്ദുവാണ് അമ്മ. സഹോദരി ദേവിജ വർമ്മ.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |