തിരുവനന്തപുരം: ജെ.സി ഡാനിയൽ ഫൗണ്ടേഷന്റെ 15-ാമത് ചലച്ചിത്ര പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. ടൊവിനോ തോമസിനെ മികച്ച നടനായും (2018-എവരിവൺ ഈസ് എ ഹീറോ) അഞ്ജന ജയപ്രകാശിനെ നടിയായും (പാച്ചുവും അത്ഭുത വിളക്കും) തിരഞ്ഞെടുത്തു. മികച്ച സംവിധായകൻ അഖിൽ സത്യൻ (പാച്ചുവും അത്ഭുത വിളക്കും),മികച്ച ചിത്രം 2018-എവരിവൺ ഈസ് എ ഹീറോ (സംവിധാനം ജൂഡ് ആന്റണി ജോസഫ്),മികച്ച ഛായാഗ്രഹകൻ അജയ് ഡേവിഡ് കാച്ചപ്പിള്ളി(ഗരുഡൻ),മികച്ച തിരക്കഥ രോഹിത് എം.ജി കൃഷ്ണൻ (ഇരട്ട),മികച്ച പശ്ചാത്തല സംഗീത സംവിധായകൻ റോണി റാഫേൽ (കാൽപാടുകൾ,ചന്ദ്രനും പോലീസും),മികച്ച ഗാനരചയിതാവ് അല്ലി ഫാത്തിമ (വലൈസ പറവകൾ), മികച്ച ചിത്രസംയോജകൻ മനു ആന്റണി (ഇരട്ട),മികച്ച ഗായകർ നജീം അർഷാദ് (ഒറ്റമരം),സുദീപ് കുമാർ (അഴക് മച്ചാൻ),മികച്ച ഗായിക ഡോ.ബി.അരുന്ധതി (മോണോആക്ട്),മികച്ച ചമയം പ്രദീപ് വെൺപകൽ (ഭീമനർത്തകി),മികച്ച ബാലചിത്രം കുവി (സംവിധാനം ഡോ.സഖിൽ രവീന്ദ്രൻ),മികച്ച ബാലനടൻ അഭിജിത്ത് വയനാട് (ഇറവൻ),മികച്ച ബാലനടി ആവണി ആവൂസ് (കുറിഞ്ഞി), മികച്ച സംവിധായകനുള്ള പ്രത്യേക ജൂറി പരാമർശം ദേവൻ (വാലാട്ടി). 2023ൽ റിലീസ് ചെയ്ത ചിത്രങ്ങളാണ് അവാർഡിന് പരിഗണിച്ചത്. മാർച്ചിൽ തിരുവനന്തപുരത്ത് പുരസ്‌കാരങ്ങൾ വിതരണം ചെയ്യും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |