ന്യൂഡൽഹി : ഫ്രാൻസിലേക്കുള്ള യാത്രയ്ക്കായി പാക് വ്യോമപാതയിലൂടെ പറന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ബലാക്കോട്ട് വ്യോമാക്രമണത്തിന് ശേഷം ഇതാദ്യമായാണ് നരേന്ദ്ര മോദി പാകിസ്ഥാന്റ വ്യോമപാതയിലൂടെ സഞ്ചരിക്കുന്നത്.
കഴിഞ്ഞ ഫെബ്രുവരി 26 ന് നടന്ന ബാലക്കോട്ട് വ്യോമാക്രമണത്തിന് ശേഷം ഈ വ്യോമപാതയിലൂടെയുള്ള ഗതാഗതം പാകിസ്ഥാൻ നിറുത്തിവച്ചിരുന്നു. ഫെബ്രുവരി 14ന് പുൽവാമയില്‍ നടന്ന ഭീകരാക്രമണത്തിൽ 40 സി.ആർ.പി.എഫ് ജവാന്മാർ കൊല്ലപ്പെട്ടതിന് തിരിച്ചടിയായാണ് വ്യോമസേന പാകിസ്ഥാനിലെ ബലാക്കോട്ടിലെ ഭീകരവാദികളുടെ ക്യാമ്പുകൾക്ക് നേരെ ആക്രമണം നടത്തിയത്.
ഉഭയകക്ഷി ചർച്ചകൾക്കായി ഫ്രാൻസ്, യു.എ.ഇ, ബഹ്‌റൈൻ എന്നീ രാജ്യങ്ങളിലാണ് പ്രധാനമന്ത്രിയുടെ സന്ദർശനം. യു.എ.ഇ, ഫ്രാൻസ് എന്നിവിടങ്ങലിലെ സന്ദർശനത്തിന് ശേഷം ശനിയാഴ്ച മോദി ബഹ‌്റനിലെത്തും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |