ക്വലാലംപുർ : മത്സരത്തിനിടെ സ്റ്റേഡിയത്തിന്റെ മേൽക്കൂരയിലെ വിടവിലൂടെ മഴവെള്ളം വീണതിനെത്തുടർന്ന് മലേഷ്യ സൂപ്പർ 100 ബാഡ്മിന്റണിൽ മലയാളി താരം എച്ച്.എസ് പ്രണോയ്‌യും കാനഡയുടെ ബ്രയാൻ യാംഗും തമ്മിലുള്ള മത്സരം മാറ്റിവച്ചു. അക്സിയാട്ട അരീന ഇൻഡോർ സ്റ്റേഡിയത്തിൽ 21-12,6-3ന് പ്രണോയ് മുന്നിട്ടുനിൽക്കുമ്പോഴാണ് ആദ്യം ചോർച്ചയുണ്ടായത്. തുടർന്ന് 25 മിനിട്ടോളം കളി നിറുത്തിവച്ചശേഷം പുനരാരംഭിച്ചെങ്കിലും 21-12,9-11 എന്ന സ്കോറിലെത്തിയപ്പോൾ വീണ്ടും മഴയും ചോർച്ചയുമുണ്ടായി. ഇതോടെ മത്സരം ഇന്നത്തേക്ക് മാറ്റി.
വനിതാ ഡബിൾസിൽ മലയാളി താരം ട്രീസ ജോളി - ഗായത്രി ഗോപിചന്ദ് സഖ്യം ആദ്യ റൗണ്ടിൽ വിജയം നേടി. ആറാം സീഡ് ഇന്ത്യൻ സഖ്യം 21-10,21-10 എന്ന സ്കോറിന് തായ്‌ലാൻഡിന്റെ ഒർണിച്ച- സുവാചായ് സഖ്യത്തെയാണ് കീഴടക്കിയത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |