കഴിഞ്ഞ 22 ദിവസമായി പ്രദേശം അതീവ നിരീക്ഷണത്തിലാണെന്നും എപ്പോൾ വേണമെങ്കിലും ശക്തമായ ഭൂചലനമുണ്ടായേക്കാമെന്നും ശാസ്ത്രജ്ഞർ മുന്നറിയിപ്പ് നൽകിയിരുന്നു. ഡിസംബർ 17നാണ് നിലവിലെ ഭൂചലനങ്ങളുടെ തുടക്കം. അടുത്ത ദിവസം നേപ്പാളിലെ പലയിടങ്ങളിലും ചെറുചലനങ്ങളുണ്ടായി. ഡിസംബര്‍ 20ന് 5.2 തീവ്രതയുള്ള ഭൂചലനം ബജുറയിൽ അനുഭവപ്പെട്ടു.സിന്ധുപാൽചോക്കിൽ ജനുവരി 2 നും ശക്തമായ ഭൂചലനം ഉണ്ടായിരുന്നു. അതേസമയം, അടിക്കടിയുണ്ടാകുന്ന ഭൂചലനങ്ങൾ ആശങ്കയുളവാക്കുന്നതാണെന്നും ദിവസം 10 ചെറുചലനങ്ങളെങ്കിലും നേപ്പാളിൾ അനുഭവപ്പെടുന്നുണ്ടെന്നും സീനിയർ ഡിവിഷണൽ സീസ്മോളജിസ്റ്റായ ഡോ. ലോക് ബിജയ അധികാരി പറയുന്നു.
— മെയ് 2008: 7.9 തീവ്രത : സിച്ചുവാൻ പ്രവിശ്യയിൽ: 90,000-ത്തോളം ആളുകൾ മരിക്കുകയോ കാണാതാവുകയോ ചെയ്‌തു.
— ഏപ്രിൽ 2010: 7.1 തീവ്രത : ക്വിങ്ഹായ് പ്രവിശ്യയിൽ: 2,698 പേർ മരിച്ചു.
— ഏപ്രിൽ 2013: 7.0 തീവ്രത : സിച്ചുവാൻ: 196 പേർ മരിച്ചു.
— ജൂലൈ 2013: 6.6 തീവ്രത : ഗാൻസു പ്രവിശ്യയിൽ: 95 പേർ മരിച്ചു.
— ഓഗസ്റ്റ്. 2014: 6.1 തീവ്രത : യുനാൻ പ്രവിശ്യയിൽ: 617 പേർ മരിച്ചു.
— സെപ്തംബർ 2022: 6.8 തീവ്രത : സിച്ചുവാൻ: 93 പേർ മരിച്ചു.
— ഡിസംബർ 2023: 6.2 തീവ്രത : ഗാൻസു, ക്വിങ്ഹായ് പ്രവിശ്യകളിൽ: 126ഓളം പേർ കൊല്ലപ്പെട്ടു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |