വൈക്കം : കുലശേഖരമംഗലം തേവലക്കാട്ട് ശ്രീധന്വന്തരി ക്ഷേത്രത്തിലെ ഭാഗവത സപ്താഹയജ്ഞവും മകരസംക്രമ ഉത്സവവും തുടങ്ങി. ദീപപ്രകാശനം മേൽശാന്തി യദുകൃഷ്ണൻ നിർവഹിച്ചു. വി.കെ രാജപ്പൻ പിള്ള, ജയൻ സാരംഗി, വിശ്വനാഥൻ കല്ലറയ്ക്കൽ, ടി. ആർ ഗിരിജ, പ്രീത രാമചന്ദ്രൻ, ലത, ബാലകൃഷ്ണപിള്ള എന്നിവർ നേതൃത്വം നൽകി. വിഗ്രഹപ്രതിഷ്ഠ ക്ഷേത്രം തന്ത്രി വടശ്ശേരി ഇല്ലത്ത് പരമേശ്വരൻ നമ്പൂതിരി നടത്തി. യജ്ഞാചാര്യൻ തുറവൂർ ബിനീഷ് മാഹാത്മ്യ പ്രഭാഷണം നടത്തി.
വിവിധ ദിവസങ്ങളിൽ ഗ്രന്ഥ നമസ്കാരം, നരസിംഹാവതാരം, ലളിതാസഹസ്രനാമജപം, കൃഷ്ണാവതാരം, തിരുമുൽക്കാഴ്ച സമർപ്പണം, ഉണ്ണിയൂട്ട്, വിദ്യാഗോപാലമന്ത്രാർച്ചന, സ്വയംവരഘോഷയാത്ര, സർവ്വൈശ്വര്യപൂജ എന്നിവയുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |