മാഞ്ഞൂർ: തപസ്യ കലാസാഹിത്യ വേദി മാഞ്ഞൂർ യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ എഴുത്തച്ഛൻ അനുസ്മരണവും കുട്ടികൾക്കായി രാമായണ പ്രശ്‌നോത്തരിയും നടത്തി. തപസ്യ സംസ്ഥാന സെക്രട്ടറിയും കേന്ദ്ര ഫിലിം സെൻസർ ബോർഡംഗവുമായ ചിത്രകാരൻ പി.ജി ഗോപാലകൃഷ്ണൻ അനുസ്മരണ പ്രഭാഷണം നടത്തി. ജില്ലാ ജനറൽ സെക്രട്ടറി രാജു ടി പത്മനാഭൻ,എൻ.കെ രാജൻ, എസ്.പി ഉണ്ണിക്കൃഷ്ണൻ നായർ, ദിനീഷ് കെ.പുരുഷോത്തമൻ, ദീപ ശിവൻ എന്നിവർ സംസാരിച്ചു. രാമായണ പ്രശ്‌നോത്തരിയിൽ വിജയികളായവർക്ക് ക്യാഷ് അവാർഡുകൾ വിതരണം ചെയ്തു. കോതനല്ലൂർ ക്ഷേത്ര ശ്രീകോവിൽ ചുമരിൽ ചുവർചിത്രം രചിച്ച വി.കെ.സുരേഷിനെ പൊന്നാട അണിയിച്ച് ആദരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |