കൊച്ചി: സാധാരണക്കാർക്കും ഗോൾഫ് പരിശീലിക്കാൻ അവസരമൊരുക്കി ബോൾഗാട്ടി കൊച്ചിൻ ഗോൾഫ് ക്ലബ്. ശതാബ്ദി ആഘോഷത്തിന്റെ ഭാഗമായി ക്ലബ് കൊച്ചിൻ ഓപ്പൺ ഗോൾഫ് ടൂർണമെന്റ് സംഘടിപ്പിക്കും. 10 ദിവസത്തെ ഗോൾഫ് പരിശീലനവും ഒരുക്കിയിട്ടുണ്ട്.
കുട്ടികൾക്കും മുതിർന്നവർക്കും മത്സരിക്കാൻ അവസരമുണ്ട്. സിയാൽ ഗോൾഫ് കോഴ്‌സിൽ ശനിയാഴ്ച രാവിലെ ആറിന് ടൂർണമെന്റിന് തുടക്കമാകും.
ഓപ്പൺ ഗോൾഫ് അഞ്ച് വിഭാഗങ്ങളിലായാണ് മത്സരങ്ങൾ. സ്ത്രീകൾ, കുട്ടികൾ, മുതിർന്ന പൗരന്മാർ, സാധാരണ ഗോൾഫ് കളിക്കുന്ന ഭിന്നശേഷിക്കാർ എന്നിവർക്കായി മത്സരങ്ങൾ നടക്കും. സ്റ്റേബിൾ ഫോർ ഡി ഫോർമാറ്റിലാണ് മത്സരങ്ങൾ നടക്കുക. കൂടുതൽ സ്റ്രേബിൾ ഫോർഡ് പോയിന്റുകൾ നേടുന്നവർക്ക് ഗോൾഫ് ക്ലബ് റോളിംഗ് ട്രോഫി ലഭിക്കും. വിജയികൾക്കും, റണ്ണേഴ്സ്അപ്പിനും മികച്ച ഗ്രോസ് സ്കോർ നേടുന്നവർക്കും അവാർഡുകളും ലഭിക്കുമെന്ന് ക്ളബ് പ്രസിഡന്റ് രമേശ് വാസുദേവൻ, സെക്രട്ടറി ദിനേശ് ബാബു എന്നിവർ പറഞ്ഞു.
വിദേശ ക്ലബുകളുടെ സാന്നിദ്ധ്യം
രാജ്യത്തിന് അകത്തും പുറത്തുനിന്നുമായി നിരവധി ക്ലബുകൾ ടൂർണമെന്റിൽ പങ്കെടുക്കും. ശ്രീലങ്ക, മലേഷ്യ എന്നിവിടങ്ങളിലെ ക്ലബുകൾ താത്പര്യം പ്രകടിപ്പിച്ചിട്ടുണ്ട്. ഇന്ത്യയിലെ 100ലധികം ക്ലബുകൾ രജിസ്റ്റർ ചെയ്തു.
കൊച്ചിയിലെ സിയാൽ ഗോൾഫ് കോഴ്സ്
കൊച്ചി ബോൾഗാട്ടിയിലെ ഡച്ച് കൊട്ടാരത്തിന് ചുറ്റുമായാണ് ഗോൾഫ് കോഴ്‌സ് നിർമ്മിക്കപ്പെട്ടത്. ആദ്യകാലത്ത് കളിക്കാർ ബ്രിട്ടിഷുകാരായിരുന്നു. പിന്നീട് ബ്രിട്ടിഷ് കമ്പനികളിലെ ഉന്നത ഉദ്യോഗസ്ഥരായ ഇന്ത്യക്കാരും കളിക്കാരായി. ഡച്ച് കൊട്ടാരം കെ.ടി.ഡി.സി ഏറ്റെടുത്തതോടെ ബോൾഗാട്ടി പാലസ് ഹോട്ടലായെങ്കിലും ഗോൾഫ് കോഴ്‌സിന്റെ നടത്തിപ്പ് കൊച്ചിൻ ഗോൾഫ് ക്ലബിനാണ്.
മുൻ രാഷ്ട്രപതി ഫക്രുദ്ദീൻ അലി അഹമ്മദ് അടക്കമുള്ള നിരവധി പ്രശസ്തർ ഇവിടെ ഗോൾഫ് കളിക്കാനെത്തിയിട്ടുണ്ട്. കൊച്ചിയിൽ ഗോശ്രീപാലം വരുന്നതിന് മുൻപ് ബോട്ടിലാണ് ബോൾഗാട്ടിയിലെ ഗോൾഫ് കോഴ്‌സിലേക്ക് എത്തിയിരുന്നത്. റിച്ചാർഡ്സൺ കപ്പിൽ തുടങ്ങി ഒട്ടേറെ മത്സരങ്ങൾക്ക് കൊച്ചിയിലെ ഗോൾഫ് കോഴ്‌സ് വേദിയായിട്ടുണ്ട്.
പങ്കെടുക്കുന്നതിന്
ടൂർണമെന്റ് രജിസ്ട്രേഷൻ ഫീസ് 3500
ക്ലബുകളിൽ നിന്നുള്ള സർട്ടിഫിക്കറ്റ്
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |