കാസർകോട്: കാസർകോട് നഗരസഭ, ശുചിത്വ മിഷൻ കാസർകോട്, ഗവൺമെന്റ് കോളേജ് എൻ.എസ്.എസ് യൂണിറ്റ്, ദഖീറത്ത് സ്‌കൂൾ എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ വലിച്ചെറിയൽ വിരുദ്ധവാരാചരണത്തിന്റെയും സ്വച്ച് സർവെക്ഷന്റെയും ഭാഗമായി ഫ്ളാഷ് മോബ്, ചുമർച്ചിത്രം, വേസ്റ്റ് ടു ആർട്ട് സമർപ്പണം, വാതിൽ പടി ഐ.ഇ.സി ലഘുലേഖ വിതരണം, സെൽഫി പോയിന്റ് ഉദ്ഘാടനം തുടങ്ങിയവ സംഘടിപ്പിച്ചു. കാസർകോട് പുതിയ ബസ് സ്റ്റാൻഡിൽ നടന്ന പരിപാടി നഗരസഭ ചെയർമാൻ അബ്ബാസ് ബീഗം ഉദ്ഘാടനം ചെയ്തു. ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ഖാലിദ് പച്ചക്കാട് അദ്ധ്യക്ഷത വഹിച്ചു. വികസന കാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ സഹീർ ആസിഫ്, എച്ച്.ഐ നിസ്സാം, ശുചിത്വ മിഷൻ യംഗ് പ്രൊഫഷണൽ സുമേഷ് പ്രസംഗിച്ചു. ശുചിത്വമിഷൻ ഐ.ഇ.സി കോർഡിനേറ്റർ സനൽ കുമാർ സ്വാഗതവും നഗരസഭ ക്ലീൻ സിറ്റി മാനേജർ മധുസൂദനൻ നന്ദിയും പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |