രാമനാട്ടുകര: ഗണപത് എ.യു.പി.ബി സ്കൂളിലെ വിവിധ ക്ലബ് അംഗങ്ങൾ വർക്ക് എക്സ്പീരിയൻസ് അദ്ധ്യാപികയായ സതി ടി.വി യുടെ നേതൃത്വത്തിൽ കുട, ഫിനോയിൽ, ഡിഷ് വാഷ് നിർമ്മാണത്തിൽ പരിശീലനം നൽകി. കുട്ടികൾ അവരുടെ വീടുകളിലും കൂട്ടുകാർക്കും സ്കൂൾ പരിസരങ്ങളിലും വിതരണം ചെയ്യുന്നതിന് ആവശ്യമായ സാമഗ്രികൾ നിർമ്മിക്കുകയും ചെയ്തു. " ശുദ്ധി " ഉത്പ്പന്നങ്ങൾ എന്ന സ്വയം നിർമ്മിത ഉത്പ്പന്നങ്ങൾ എല്ലാവർക്കും വിതരണം ചെയ്യാനായതും നല്ല അഭിപ്രായങ്ങൾ ലഭിച്ചതും കുട്ടികളിൽ ആവേശമുണ്ടാക്കി. ഷിബിന കെ.പി, രാഖി.പി എന്നിവർ ആവശ്യമായ നിർദ്ദേശം നൽകി. കുട്ടികൾ നിർമ്മിച്ച ഉത്പ്പന്നങ്ങളുടെ വിൽപ്പന പ്രധാനാദ്ധ്യാപകൻ എം.പവിത്രൻ ഉദ്ഘാടനം ചെയ്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |