റാന്നി: എം.ടി അനുസ്മരണം അക്കാദമിക പ്രവർത്തനമാക്കാൻ റാന്നി ബി.ആർ.സിയുടെ നേതൃത്വത്തിൽ നടക്കുന്ന വിവിധ പ്രവർത്തനങ്ങളുടെ ഭാഗമായി എം.എസ് ഹയർ സെക്കൻഡറി സ്കൂളിലെ കുട്ടികൾ തയ്യാറാക്കിയ എം.ടി പതിപ്പുകളുടെ കൂട്ട പ്രകാശനം അഡ്വ.പ്രമോദ് നാരായൺ എം.എൽ.എ ഉദ്ഘാടനം ചെയ്തു. റാന്നി പഞ്ചായത്ത് പ്രസിഡന്റ് കെ.ആർ പ്രകാശ് അദ്ധ്യക്ഷത വഹിച്ചു. സ്കൂൾ മാനേജർ കെ.സി ജേക്കബ് ,പ്രിൻസിപ്പൽ ടീന എബ്രഹാം, ഹെഡ്മാസ്റ്റർ ബിനോയ് കെ.ഏബ്രഹാം, അദ്ധ്യാപിക ജോജീന തോമസ്, സ്വാലിഹ ഫിറോസ് , അയറിൻ മാത്യു, കൃഷ്ണപ്രിയ എസ്, ഡി.അപ്സര, കാർത്തിക ഡിബു എന്നിവർ സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |