കൊരട്ടി: കോനൂരിൽ സുഹൃത്തിനെ വെട്ടിപ്പരിക്കേൽപ്പിച്ച കേസിൽ പ്രതി അറസ്റ്റിൽ. കോനൂർ പള്ളിപ്പറമ്പിൽ അശ്വിൻ (22) ആണ് അറസ്റ്റിലായത്. കോനൂർ സ്വദേശി ജെഫിനാണ് വെട്ടേറ്റത്. കഴിഞ്ഞ ഞായറാഴ്ചയായിരുന്നു സംഭവം. ജെഫിനെ തന്റെ വീട്ടിലേക്ക് വിളിച്ചുവരുത്തിയ അശ്വിൻ വാക്കുതർക്കത്തിനിടെ വെട്ടുകത്തി കൊണ്ട് വെട്ടുകയായിരുന്നു. പരിക്കേറ്റ ജെഫിൻ ചാലക്കുടിയിലെ ആശുപത്രിയിൽ ചികിത്സ തേടി. ജെഫിൻ കൂട്ടുകാരിയുമായുള്ള പിണക്കത്തെ സംബന്ധിച്ച് സംസാരിച്ചാണ് ഇവർ കലഹിച്ചതെന്ന് പൊലീസ് പറഞ്ഞു. അറസ്റ്റിലായ അശ്വിൻ സ്റ്റേഷൻ റൗഡിയുമാണ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |