കൊല്ലം: തലച്ചോറിനുണ്ടാകുന്ന ക്ഷതം ഗൗരവതരമാണെന്ന് കൊല്ലം ശങ്കേഴ്സ് ആശുപത്രിയിലെ ന്യൂറോ സർജൻ ഡോ. ജയകുമാരൻ പറയുന്നു. രോഗം വരാതെ നോക്കുന്നതാണ് ചികിത്സിക്കുന്നതിലും നല്ലത് എന്ന തത്വത്തിന് ഏറ്റവും പ്രാധാന്യമുള്ള അവസ്ഥയാണ് മസ്തിഷ്ക ക്ഷതം.
വിലപ്പെട്ട ഏറെ യൗവ്വനങ്ങളാണ് അപകടങ്ങൾ മൂലം തകർക്കപ്പെടുന്നത്. ഹെൽമെറ്റ് ഉപയോഗിക്കാതെ ഉണ്ടാകുന്ന അപകടങ്ങളിലൂടെയും ഉയരത്തിൽ നിന്നു വീണും തലയ്ക്ക് ഏൽക്കുന്ന മറ്റ് പ്രഹരങ്ങൾ കൊണ്ടും മസ്തിഷ്ക ക്ഷതം ഉണ്ടാകാം. ഇങ്ങനെ തലയിലെ ചർമ്മത്തിലുണ്ടാകുന്ന ചെറിയ മുറിവുകൾ മുതൽ തലയോട്ടിയുടെ പൊട്ടൽ, തലച്ചോറിനുള്ളിലും ചുറ്റുമുണ്ടാകുന്ന രക്തസ്രാവം, തലച്ചോറിലുണ്ടാകുന്ന ചതവുകൾ തുടങ്ങിയവ ഒറ്റയ്ക്കോ ഒന്നിച്ചോ സംഭവിക്കാം.
രക്തസ്രാവം വൃത്തിയുള്ള തുണിവച്ച് അമർത്തിയ ശേഷം രോഗിയുടെ ശ്വസനവും ഹൃദയമിടിപ്പും മനസിലാക്കി ബോധനിലവാരം അളന്ന്, നട്ടെല്ലിന് വേണ്ട സുരക്ഷ നൽകിയുള്ള പ്രാഥമിക ശുശ്രൂഷയ്ക്ക് ശേഷം ഉടൻ തന്നെ ഏറ്റവുമടുത്ത, ന്യൂറോ സർജനുള്ള ആശുപത്രിയിൽ എത്തിക്കുക എന്നതാണ് ഏറ്റവും പ്രധാനം. അപകടസമയത്ത് തലച്ചോറിനുണ്ടാകുന്ന നാശം, സമയം പോകും തോറും വർദ്ധിക്കും. അതുകൊണ്ടാണ് ഉടൻ തന്നെ വിദഗ്ദ്ധ ചികിത്സ നൽകണമെന്ന് പറയുന്നത്. തലച്ചോറിന്റെ പരിക്കുകളിൽ രോഗിയുടെ ബോധത്തിന്റെ അളവും മറ്റ് ശരീരഭാഗങ്ങളിലുള്ള പരിക്കുമാണ് രോഗത്തിന്റെ ഗതിയെ നിർണയിക്കുന്നത്. ഗുരുതരമായ രക്തസ്രാവം തലച്ചോറിൽ സംഭവിക്കുന്നവരിൽ ആദ്യത്തെ മണിക്കൂറുകളിൽ തന്നെ ശസ്ത്രക്രിയ ചെയ്താൽ നല്ല ഫലം കണ്ടുവരുന്നു. ഇത്തരക്കാർക്ക് ശസ്ത്രക്രിയയ്ക്ക് ശേഷം യന്ത്രസഹായത്താൽ ശ്വാസോച്ഛ്വാസം നൽകുകയും തീവ്രപരിചരണ വിഭാഗത്തിലുള്ള ചികിത്സയും ഫിസിയോതെറാപ്പിയും മറ്റ് ചികിത്സകളും അനിവാര്യമാണ്.
ഗുരുതരമായ മസ്തിഷ്ക ക്ഷതത്തിൽ നല്ല ചികിത്സ നൽകിയാലും എല്ലാവരെയും അംഗവൈകല്യത്തിൽ നിന്നോ ചിലപ്പോൾ മരണത്തിൽ നിന്നോ രക്ഷിക്കാൻ സാധിക്കണമെന്നില്ല.
ശങ്കേഴ്സിൽ ന്യൂറോ
മെഗാ മെഡിക്കൽ ക്യാമ്പ്
കേരളകൗമുദിയുടെയും കൊല്ലം ശങ്കേഴ്സ് ആശുപത്രിയുടെയും സംയുക്താഭിമുഖ്യത്തിൽ ശങ്കേഴ്സിൽ ന്യൂറോളജി, ന്യൂറോ സർജറി, ന്യൂറോ റീഹാബിലിറ്റേഷൻ മെഗാ മെഡിക്കൽ ക്യാമ്പ് 11 വരെ തുടരും. ശങ്കേഴ്സിലെ ന്യൂറോളജിസ്റ്റ് ഡോ. കെ.എൻ. ശ്യാംപ്രസാദ്, ന്യൂറോ സർജൻ ഡോ. ജയകുമാരൻ, ഫിസിക്കൽ മെഡിസിൻ ആൻഡ് റീഹാബിലിറ്റേഷൻ കൺസൾട്ടന്റ് ഡോ. രൂരു ശാന്ത എന്നിവരുടെ നേൃത്വത്തിൽ രാവിലെ 9.30 മുതൽ ഒന്നു വരെയാണ് ക്യാമ്പ്.
ആനുകൂല്യം
പ്രയോജനപ്പെടുത്താം
ക്യാമ്പിൽ പങ്കെടുക്കുന്നവർക്ക് തുടർ ചികിത്സയ്ക്കും ശസ്ത്രക്രിയകൾക്കും പി.എം.ജെ.വൈ, കാരുണ്യ, മെഡിസെപ്പ് പദ്ധതികൾ പ്രകാരമുള്ള ആനുകൂല്യങ്ങൾ ലഭിക്കും. ഇ.എസ്.ഐ, വി.എസ്.എസ്.സി, കെ.എം.എം.എൽ, ഇന്ത്യൻ റെയിൽവേ എന്നീ സ്ഥാപനങ്ങളുടെ മെഡിക്കൽ ഇൻഷ്വറൻസ് ഉള്ളവർക്കും ക്യാമ്പ് പ്രയോജനപ്പെടുത്താം. ഇതിന് പുറമേ 26 കമ്പനികളുടെ ഇൻഷ്വറൻസ് സൗകര്യവും ലഭ്യമാണ്.
ഇളവുകൾ
കൺസൾട്ടേഷൻ ഫീസും ഇ.സി.ജിയും സൗജന്യം
ഇ.ഇ.ജി, എൻ.സി.എസ്, ഡോപ്ലർ എന്നിവയ്ക്ക് 30 ശതമാനം ഇളവ്
സി.ടി സ്കാനിന് 20 ശതമാനം ഇളവ്
വിശദവിവരങ്ങൾക്കും രജിസ്ട്രേഷനും: 0474 2756000
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |