ക്വലാലംപൂർ: മലയാളി താരം എച്ച്.എസ് പ്രണോയ് മലേഷ്യ സൂപ്പർ100 ബാഡഡ്മിന്റൺ ടൂർണമെന്റിന്റെ പ്രീ ക്വാർട്ടറിൽ കടന്നു.സ്‌റ്റേഡിയത്തിന്റെ മേൽക്കൂരയിലെ ചോർച്ച കാരണം ഇന്നലത്തേയ്ക്ക് നീട്ടി വച്ച മത്സരത്തിൽ 21-12, 17-21, 21-15നാണ് പ്രണോയ് കനേഡിയൻ താരം ബ്രിയാൻ യംഗിനെ കീഴടക്കിയത്. യംഗ് രണ്ടാം ഗെയിമിൽ 11-9ന് ലീഡ് ചെയ്യുമ്പോഴാണ് ചോർച്ചയെ തുടർന്ന് മത്സരം നിറുത്തി വച്ചത്.
വനിതാ സിംഗിംൾസിൽ മാൾവിക ബൻസോദ് മലേഷ്യയുടെ തന്നെ ഗോഹ് ജിൻ വെയ‌്‌യെ നേരിട്ടുള്ള ഗെയിമുകളിൽ കീഴടക്കി പ്രീക്വാർട്ടറിൽ എത്തി. 45 മിനിട്ടിൽ 21-15, 21-16നാണ് മാൾവികയുടെ ജയം.
മിക്സഡ് ഡബിൾസിൽ ദ്രുവ് കപില - താനിയ കാസ്ട്രോ സഖ്യവും സതീഷ് കരുണാകരൻ-ആദ്യ വാരിയത്ത് സഖ്യവും അവസാന പതിനാറിലെത്തി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |