കറാച്ചി : അടുത്തമാസം തുടങ്ങാനിരിക്കുന്ന ചാമ്പ്യൻസ് ട്രോഫി ക്രിക്കറ്റ് ടൂർണമെന്റിനുള്ള പാകിസ്ഥാനിലെ സ്റ്റേഡിയങ്ങളുടെ നിർമാണം പാതിവഴിയിലെന്ന് റിപ്പോർട്ട്. ഇതോടെ ടൂർണമെന്റ് മൊത്തത്തിൽ പാകിസ്ഥാനിൽ നിന്ന് മാറ്റു മെന്ന് ഇന്റർ നാഷണൽ ക്രിക്കറ്റ് കൗൺസിൽ അന്ത്യശാസനം നൽകിയെന്നും റിപ്പോർട്ടുകളുണ്ട്. കറാച്ചിയിലെ നാഷണൽ സ്റ്റേഡിയം, ലഹോറിലെ ഗദ്ദാഫി സ്റ്റേഡിയം, റാവൽപിണ്ടി സ്റ്റേഡിയം എന്നിവയുടെ പണികളാണ് പാതിവഴിയിൽ ഇഴയുന്നത്. പണി വിലയിരുത്താൻ ഐ.സി.സി പാകിസ്ഥാനിലേക്ക് പ്രത്യേക സംഘത്തെ അയയ്ക്കും.
ഡിസംബർ 31നു മുന്നോടിയായി എല്ലാ ജോലികളും തീർത്ത് ഫെബ്രുവരി 12ന് സ്റ്റേഡിയങ്ങൾ ഐ.സി.സിക്ക് കൈമാറാനായിരുന്നു ധാരണ. എന്നാൽ ഇതിന് ഒരു മാസം മാത്രം ശേഷിക്കെ നിർമാണ പ്രവർത്തനങ്ങൾ ഒരിടത്തും എത്തിയിട്ടില്ലെന്ന് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. ഇന്ത്യയുടെ മത്സരങ്ങൾ ഇതിനകം യു.എ.ഇയിലേക്ക് മാറ്റിയ ഐ.സി.സി ടൂർണമെന്റ് ഒന്നാകെ മാറ്റുമോയെന്ന ഭീഷണിയിലാണ് പാകിസ്ഥാൻ.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |