ബെയ്റൂട്ട്: സൈനിക തലവൻ ജോസഫ് ഔൻ (60) ലെബനന്റെ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടു. ഇന്നലെ പാർലമെന്റിൽ നടന്ന വോട്ടെടുപ്പിലൂടെയാണ് യു.എസിന്റെ പിന്തുണയുള്ള സൈനിക ജനറലായ ജോസഫിനെ തിരഞ്ഞെടുത്തത്. 2017 മുതൽ ലെബനീസ് സൈന്യത്തിന്റെ കമാൻഡറാണ് ജോസഫ്. ഇറാന്റെ പിന്തുണയുള്ള ഹിസ്ബുള്ള ഗ്രൂപ്പിന്റെ സ്വാധീനം കുറയുന്നതിന്റെ പ്രതീകമായാണ് ജോസഫിന്റെ തിരഞ്ഞെടുപ്പിനെ കാണുന്നത്. 2022 മുതൽ പ്രസിഡന്റ് പദവി ഒഴിഞ്ഞുകിടക്കുകയായിരുന്നു. നവംബറിൽ പ്രാബല്യത്തിൽ വന്ന ഹിസ്ബുള്ള-ഇസ്രയേൽ വെടിനിറുത്തലിന്റെ ചർച്ചകളിൽ നിർണായക സ്ഥാനം വഹിച്ചയാളാണ് ജോസഫ് ഔൻ.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |