SignIn
Kerala Kaumudi Online
Monday, 12 October 2026 6.54 PM IST

വീടിന് വില 10 ലക്ഷം രൂപ മാത്രം, കറണ്ടിനും വെള്ളത്തിനും ജന്മത്ത് പണം നൽകേണ്ട; ഉള്ളിലും പുറത്തും നിറയെ എഐ

house

ഒരു മനുഷ്യന്റെ എക്കാലത്തെയും വലിയ ആഗ്രഹമാണ് വീടെന്നത്. ലോണെടുത്തും വിറ്റുപെറുക്കിയുമാണ് പലരും ഇതിനായുള്ള പണം കണ്ടെത്തുന്നത്. നിർമ്മിക്കുന്ന വീട്ടിൽ എല്ലാ സൗകര്യങ്ങളും വേണമെന്നാണ് ചിലർക്ക് നിർബന്ധം. എന്നാൽ അത്യാവശ്യ സൗകര്യങ്ങൾ മാത്രമുള്ള അടച്ചുറപ്പുള്ള ഒരു വീടുമതിയെന്ന ചിന്തയുള്ളവരും ധാരാളം. എങ്ങനെയുള്ള വീടുനിർമ്മിച്ചാലും കുറഞ്ഞത് മുപ്പതുലക്ഷത്തിന് മുകളിലാവും ചെലവ്. വീട് മോടിപിടിപ്പിക്കാനും വീട്ടുസാധനങ്ങൾ വാങ്ങാനും പിന്നെയും ലക്ഷങ്ങൾ ചെലവുവരും.

എന്നാൽ പത്തുലക്ഷം രൂപയ്ക്ക് ഉള്ളിൽ ചെലവുവരുന്ന, ഏറ്റവും പുതിയ എഐ സാങ്കേതിക വിദ്യകളെല്ലാം സമന്വയിപ്പിച്ച ഒരു വീടുകിട്ടിയാലോ?. ഈ വീട്ടിൽ താമസിച്ചാൽ ജീവിതത്തിൽ ഒരിക്കലും കറണ്ട് ബില്ലും കുടിവെള്ളത്തിനുള്ള ബില്ലും അടയ്‌ക്കുകയും വേണ്ട. മാത്രമല്ല ഭൂകമ്പത്തെയും വെള്ളപ്പൊക്കത്തെയും തീ പിടിത്തത്തെയും പേടിക്കേണ്ട. ലോക കോടീശ്വരന്മാരിൽ ഒരാളായ ഇലോൺ മസ്കിന്റെ കമ്പനി പുറത്തിക്കിയ പുത്തൻ മൊബൈൽ വീടുകൾക്കാണ് ഈ പ്രത്യേകതകൾ എല്ലാമുള്ളത്.

ഉരുക്കിനെക്കാൾ കരുത്ത്

പ്രത്യേക തരം വസ്തുക്കൾ കൊണ്ടാണ് വീടിന്റെ ചുമരുകളും മേൽക്കൂരയും നിർമ്മിച്ചിരിക്കുന്നത്. ശക്തിയിൽ ഉരുക്കിനെയും തോൽപ്പിക്കും. പക്ഷേ ഭാരം തീരെ കുറവും. ഒരിക്കലും തീ പിടിക്കില്ല. ഭൂകമ്പമോ വൻ വെള്ളപ്പൊക്കമോ ഉണ്ടായാലും നോ പ്രോബ്ളം. വീട് മറ്റൊരിടത്തേക്ക് മാറ്റിസ്ഥാപിക്കണമെന്ന് വിചാരിക്കുന്നുണ്ടെങ്കിൽ ഒന്നോ രണ്ടോ മണിക്കൂറുകൾ കാെണ്ട് ഇതിന് കഴിയും. ചുവരുകളുടെയും മറ്റും ഭാഗങ്ങൾ അഴിച്ചുമാറ്റി അടുക്കിയെടുത്ത് നമ്മുടെ കാറിൽ കെട്ടിവലിച്ചുകൊണ്ടുപോകാം. പുതിയ സ്ഥലത്തെത്തി വീടാക്കുന്നതിനും ചുരുങ്ങിയ സമയം മാത്രം മതി. കുറഞ്ഞ സ്ഥലംമതി ഇത്തരം വീടുകൾ നിർമ്മിക്കാൻ. കുഴിയെടുപ്പോ, മണ്ണുനിരപ്പാക്കലോ വേണ്ട.

കറണ്ട് ചാർജും വാട്ടർ ചാർജും വേണ്ടേ വേണ്ട

മസ്കിന്റെ വീടുകൾക്ക് മുകളിൽ നിറയെ ഉയർന്ന ശേഷിയുളള സോളാർ പാനലുകൾ സ്ഥാപിച്ചിട്ടുണ്ട്. വീട്ടിലെ ആവശ്യത്തിനുള്ള മുഴുവൻ വൈദ്യുതിയും ഇതിൽ നിന്നാണ് ഉൽപ്പാദിപ്പിക്കുന്നത്. ഉപയോഗശേഷം മിച്ചംവരുന്ന വൈദ്യുതി സ്റ്റോർ ചെയ്ത് സൂക്ഷിക്കുകയും ചെയ്യും. ഒന്നോ രണ്ടോ ദിവസം സൂര്യനെ കണ്ടില്ലെങ്കിലും ഒരു പ്രശ്നവുമില്ലെന്ന് അർത്ഥം. ഈ വൈദ്യുതി ഉപയോഗിച്ചുതന്നെ ഞൊടിയിടയ്ക്കുള്ളിൽ വൈദ്യുത വാഹനങ്ങൾ ചാർജുചെയ്യുകയുമാവാം.

മഴവെള്ളം സംഭരിച്ച് സൂക്ഷിച്ച് ഉപയോഗിക്കുന്നതിനാൽ വെള്ളത്തിന്റെ പ്രശ്നവും ഒരിക്കലും ഉണ്ടാവില്ല. വീടിനുമുകളിലെയും പരിസരത്തെയും മുഴുവൻ മഴവെള്ളവും പ്രത്യേക സംവിധാനത്തിലൂടെ പ്രത്യേക ടാങ്കുകളിലേക്ക് മാറ്റും. ഇവിടെ വച്ച് ഇത് ശുദ്ധീകരിച്ചശേഷമാണ് വീടാവശ്യത്തിന് ഉപയോഗിക്കുന്നത്. ടാേയ്‌ലറ്റിൽ ഉൾപ്പെടെ ഉപയോഗിക്കുന്ന വെള്ളവും ശുദ്ധീകരിച്ച് പുനഃരുപയോഗ സാദ്ധ്യമാക്കും. പുത്തൻ സാങ്കേതി വിദ്യ ഉപയോഗിക്കുന്നതിനാൽ വെള്ളം വളരെ കുറഞ്ഞ അളവിൽ മാത്രം മതിയാവും.

house

ടാേട്ടൽ എഐ

എഐയുടെ ആശാൻ എന്ന് വിശേഷിപ്പിക്കാവുന്ന മസ്ക് കുഞ്ഞൻ മൊബൈൽ വീടുകളും എഐ വാരിവിതറിയിരിക്കുകയാണ്. വെള്ളത്തിന്റെയും വൈദ്യുതിയുടെയും ഉപയോഗം മുതൽ അത് കാണാൻ കഴിയും. സ്വിച്ചുകളുടെ ആവശ്യം തന്നെയില്ല. പ്രകാശം കുറയുന്നതിന് അനുസരിച്ച് ലൈറ്റുകൾ സ്വയം പ്രകാശിക്കും. മുറിയിൽ എത്രത്താേളം വെളിച്ചം വേണമെന്ന് കണക്കാക്കിയാവും പ്രകാശത്തിന്റെ തീവ്രത നിശ്ചിക്കുന്നത്. അതുപോലെതന്നെയാണ് തണുപ്പിന്റെയും ചൂടിന്റെയും കാര്യവും.

ചൂടുകാലത്ത് കൂടുതൽ ചൂട് അകത്തേക്ക് കടന്നാലുടൻ കർട്ടനുകൾ സ്വയം താഴേക്കുവീഴും. അതോടെ ചൂട് പടിക്കുപുറത്താകും. തുടർന്ന് എസി മുറി തണുപ്പിക്കും. ആവശ്യത്തിന് തണുപ്പായാൽ എസി സ്വയം ഓഫാവും. ഇതുപോലെതന്നെയാണ് അടുക്കളയിലെ ഇൻഡക്ഷൻ സ്റ്റൗവും മിനി ഫ്രിഡ്ജുമെല്ലാം. വേസ്റ്റ് മാനേജ്മെന്റിനും അത്യന്താധുനിക സംവിധാനങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. സാങ്കേതിക വിദ്യയിൽ മുങ്ങി നിൽക്കുന്നതിനാൽ കള്ളന്മാർക്ക് അകത്തുകടക്കാനും ജന്മത്ത് കഴിയില്ല.

കാണാൻ സുന്ദരം

വീടിന്റെ അകത്തെയും പുറത്തെയും രൂപം ആരെയും ആകർഷിക്കും. ഒരു വ്യക്തിക്ക് സങ്കല്പിക്കാൻ പോലുമാകാത്ത സൗകര്യങ്ങളാണ് വീട്ടിലുള്ളത്. കോടികൾ ചെലവാക്കി നിർമ്മിക്കുന്ന വീടുകളിൽപ്പോലും ഇത്രയും സൗകര്യങ്ങൾ അപൂർവമായിരിക്കും. ലിവിംഗ് ഏരിയയിലേക്ക് കയറുന്നതുമുതൽ അവ നമുക്ക് കാണാൻ കഴിയും. ടോയ്‌ലറ്റിലും കിടപ്പുമുറിയും കയറുന്നതോടെ ഇവ അനുഭവിച്ച് അറിയാം. ഒരിഞ്ച് സ്ഥലംപോലും വെറുതെ കളഞ്ഞിട്ടില്ല എന്നതും മറ്റൊരു പ്രധാന പ്രത്യേകതയാണ്. നാം തിരഞ്ഞെടുക്കുന്ന വീടിന്റെ വലിപ്പത്തിനനുസരിച്ച് വില മാറും.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: ELON MUSK, TESLA HOME
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360