കൊച്ചി : പ്രളയ സെസിന് അനുമതി നൽകിയതിനെതിരെ തിരുവനന്തപുരം പേട്ട സ്വദേശി എൻ. കൃഷ്‌ണപ്രസാദ് ഹൈക്കോടതിയിൽ ഹർജി നൽകി. പ്രകൃതി ദുരന്തങ്ങളെത്തുടർന്നുള്ള നഷ്ടം നേരിടാൻ അധിക വിഭവ സമാഹരണത്തിനായി നിശ്ചിത കാലത്തേക്ക് സെസ് ഏർപ്പെടുത്താൻ ജി.എസ്.ടി കൗൺസിലിന് അനുമതി നൽകാനാവും. എന്നാൽ അന്തർ സംസ്ഥാന വ്യാപാരങ്ങൾക്ക് ബാധകമാക്കാതെ പ്രളയ ദുരിതം നേരിട്ട സംസ്ഥാനത്തിനകത്തു തന്നെ സെസ് ഏർപ്പെടുത്താൻ അനുമതി നൽകിയത് ഭരണഘടന ദുർവ്യാഖ്യാനം ചെയ്യുന്ന നടപടിയാണെന്ന് ഹർജിയിൽ പറയുന്നു. മനുഷ്യത്വ രഹിതമായ ഇൗ നടപടി ദുരന്ത നിവാരണ നിയമത്തിന്റെ അന്തഃസത്തയ്ക്ക് ചേരുന്നതല്ലെന്നും ഹർജിയിൽ ആരോപിക്കുന്നു. പ്രളയ സെസിനെതിരെ ചില ഹർജികൾ ഹൈക്കോടതിയിൽ നിലവിലുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |