ബേപ്പൂർ: പേരോത്ത് രാജീവൻ രക്തസാക്ഷി ദിനം ആചരിച്ചു. നടുവട്ടത്ത് രാജീവൻ രക്തസാക്ഷി സ്തൂപത്തിൽ പുഷ്പാർച്ചന നടത്തി. സി.പി.എം ഏരിയ സെക്രട്ടറി ടി .രാധാഗോപി പതാക ഉയർത്തി. ജില്ലാ സെക്രട്ടറിയേറ്റ് അംഗം എം .ഗിരീഷ് രക്തസാക്ഷി അനുസ്മരണ പ്രഭാഷണം നടത്തി. ഏരിയ കമ്മിറ്റി അംഗം കെ.രാജീവ് അദ്ധ്യക്ഷത വഹിച്ചു. നടുവട്ടം ഈസ്റ്റ് ലോക്കൽ സെക്രട്ടറി റസൽ പള്ളത്ത് സ്വാഗതം പറഞ്ഞു. രാജീവന്റെ കുടുംബാംഗങ്ങൾ , ഏരിയ കമ്മിറ്റി അംഗങ്ങൾ , ലോക്കൽ സെക്രട്ടറിമാർ തുടങ്ങിയവർ പങ്കെടുത്തു. ഹൈസ്കൂൾ കേന്ദ്രീകരിച്ച് ആരംഭിച്ച ബഹുജന റാലി നടുവട്ടത്ത് സമാപിച്ചു. അനുസ്മരണ സമ്മേളനം കണ്ണൂർ ജില്ലാ സെക്രട്ടറി എം .വി.ജയരാജൻ ഉദ്ഘാടനം ചെയ്തു. ഏരിയ സെക്രട്ടറി ടി. രാധാഗോപി അദ്ധ്യക്ഷത വഹിച്ചു. ജില്ല സെക്രട്ടറിയേറ്റ് അംഗം എം .ഗിരീഷ് , പി .രഞ്ജിത്ത് എന്നിവർ പ്രസംഗിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |