മലപ്പുറം: വിവധ ആവശ്യങ്ങളുന്നയിച്ച് പ്രധാനാദ്ധ്യാപകർ ജനുവരി 17 ന് സെക്രട്ടേറിയറ്റ് പടിക്കൽ നടത്തുന്ന ധർണ്ണ വിജയിപ്പിക്കാൻ കേരള ഗവ. പ്രൈമറി സ്‌കൂൾ ഹെഡ് മാസ്റ്റേഴ്സിന്റെ അസോസിയേഷൻ ജില്ലാ കമ്മറ്റി യോഗം തീരുമാനിച്ചു. ധർണ്ണയിൽ ജില്ലയിൽ നിന്ന് 100 പേർ പങ്കെടുക്കും. അഞ്ചു മാസത്തോളമായി ഉച്ച ഭക്ഷണം നൽകിയതിലുള്ള കുടിശ്ശിക തുക ഉടൻ അനുവദിക്കുക, ഉച്ച ഭക്ഷണ വിതരണ ചുമതല ഹെഡ്‌മാസ്റ്റർമാരിൽ നിന്നും ഒഴിവാക്കുക, ഹെഡ് മാസ്റ്റർ തസ്തികയിലേക്കുള്ള താൽക്കാലിക സ്ഥാനക്കയറ്റ രീതി അവസാനിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങുന്നയിച്ചാണ് ധർണ്ണ നടത്തുന്നത്.
യോഗത്തിൽ ജില്ലാ പ്രസിഡന്റ് കെ. സി. മൊയ്തീൻ കുട്ടി അദ്ധ്യക്ഷത വഹിച്ചു.ഷീബ. കെ മാത്യു ഉദ്ഘാടനം ചെയ്തു. സി. എം. മുസ്തഫ സ്വാഗതവും വി. സിന്ധു നന്ദിയും പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |