മുഹമ്മ: മണ്ണഞ്ചേരി മലയാളി കുടുംബ സഹായ സാംസ്ക്കാരിക സമിതി വാർഷിക സമ്മേളനം നടൻ സാജൻ പള്ളുരുത്തി ഉദ്ഘാടനം ചെയ്തു. സമിതി പ്രസിഡന്റ് എസ്.നവാസ് അദ്ധ്യക്ഷത വഹിച്ചു. റിട്ട.ഡി.പി.ഒ ഡോ.യു.സുരേഷ് കുമാർ മുഖ്യപ്രഭാഷണം നടത്തി. ആദരവ് ഉദ്ഘാടനം ഗായിക പി.കെ. മേദിനി നടത്തി. ജനറൽ കൺവീനർ ജി.ജയതിലകൻ,സെക്രട്ടറി പി.ആർ രാജിമോൻ എന്നിവർ സംസാരിച്ചു. തിരുവാതിര, സജിത് കലവൂരിന്റെ മെഗാഷോ,ഗാനമേള, അംഗങ്ങളടെ കലാപരിപാടികൾ എന്നിവയും നടന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |