തിരുവനന്തപുരം: കേരള സ്റ്റേറ്റ് കോ-ഓപ്പറേറ്റീവ് റബ്ബർ മാർക്കറ്റിംഗ് ഫെഡറേഷനിൽ ഫീൽഡ് ഓഫീസർ (പാർട്ട് 1- ജനറൽ കാറ്റഗറി) (കാറ്റഗറി നമ്പർ 439/2023) അടക്കം 4 തസ്തികകളിലേക്ക് സാദ്ധ്യത പട്ടിക പ്രസിദ്ധീകരിക്കാൻ പി.എസ്.സി യോഗം തീരുമാനിച്ചു. കിർത്താഡ്സ് വകുപ്പിൽ മ്യൂസിയം അറ്റൻഡന്റ് (കാറ്റഗറി നമ്പർ 256/2017), വിവിധ ജില്ലകളിൽ ഭാരതീയ ചികിത്സാ വകുപ്പ്/ഇൻഷ്വറൻസ് മെഡിക്കൽ സർവീസ്/ആയുർവേദ മെഡിക്കൽ കോളേജുകൾ എന്നിവിടങ്ങളിൽ ഫാർമസിസ്റ്റ് ഗ്രേഡ്-2 (കാറ്റഗറി നമ്പർ 594/2023) (കാറ്റഗറി നമ്പർ 319/2023, 320/2023- എസ്.സി.സി.സി), കോട്ടയം, എറണാകുളം ജില്ലകളിൽ ഭാരതീയ ചികിത്സാ വകുപ്പിൽ നഴ്സ് ഗ്രേഡ്- 2 (ആയുർവേദം) (കാറ്റഗറി നമ്പർ 742/2023- മുസ്ലിം) തസ്തികകളിലാണ് സാദ്ധ്യത പട്ടിക.
ചുരുക്കപ്പട്ടിക പ്രസിദ്ധീകരിക്കും
മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിൽ ഫിസിയോളജി വിഭാഗത്തിൽ സീനിയർ സയന്റിഫിക് അസിസ്റ്റന്റ് (കാറ്റഗറി നമ്പർ 409/2023), വ്യാവസായിക പരിശീലന വകുപ്പിൽ ജൂനിയർ ഇൻസ്ട്രക്ടർ (ലബോറട്ടറി അസിസ്റ്റന്റ്)(കെമിക്കൽ പ്ലാന്റ്) (കാറ്റഗറി നമ്പർ 648/2023), ജൂനിയർ ഇൻസ്ട്രക്ടർ (ടെക്നീഷ്യൻ മെക്കാട്രോണിക്സ്) (കാറ്റഗറി നമ്പർ 654/2023), ജൂനിയർ ഇൻസ്ട്രക്ടർ (ആർക്കിടെക്ചറൽ ഡ്രാഫ്റ്റ്സ്മാൻ) (കാറ്റഗറി നമ്പർ 651/2023). ജൂനിയർ ഇൻസ്ട്രക്ടർ (ഹോസ്പിറ്റൽ ഹൗസ്‌കീപ്പിംഗ്) (കാറ്റഗറി നമ്പർ 646/2023), സാങ്കേതിക വിദ്യാഭ്യാസ വകുപ്പിൽ വർക്‌ഷോപ്പ് ഇൻസ്ട്രക്ടർ/ഇൻസ്ട്രക്ടർ ഗ്രേഡ്2/ ഡെമോൺസ്‌ട്രേറ്റർ/ഡ്രാഫ്ട്സ്മാൻ ഗ്രേഡ്- 2 ഇൻ ടൂൾ ആൻഡ് ഡൈ എൻജിനിയറിംഗ് (കാറ്റഗറി നമ്പർ 242/2023), വിവിധ ജില്ലകളിൽ വിദ്യാഭ്യാസ വകുപ്പിൽ പാർട്ട്‌ടൈം ഹൈസ്‌കൂൾ ടീച്ചർ (സംസ്‌കൃതം)
(കാറ്റഗറി നമ്പർ 443/2023), കേരള സ്റ്റേറ്റ് ഇൻഡസ്ട്രിയൽ എന്റർപ്രൈസസിൽ അക്കൗണ്ടന്റ് (കാറ്റഗറി നമ്പർ 135/2023), കേരള വാട്ടർ അതോറിട്ടിയിൽ അസിസ്റ്റന്റ് ഡാറ്റാബേസ് അഡ്മിനിസ്‌ട്രേറ്റർ (കാറ്റഗറി നമ്പർ 521/2023).
അർഹതാപട്ടിക
പി.എസ്.സിയിൽ അസിസ്റ്റന്റ് (കന്നട അറിയാവുന്നവർ) (കാറ്റഗറി നമ്പർ 579/2023).
പി.എസ്.സി പ്രമാണപരിശോധന
വാട്ടർ അതോറിട്ടിയിൽ ലോവർ ഡിവിഷൻ ക്ലാർക്ക് (കാറ്റഗറി നമ്പർ 345/2012) തസ്തികയുടെ സാദ്ധ്യതാപട്ടികയിലുൾപ്പെട്ടവരിൽ പ്രമാണപരിശോധന പൂർത്തിയാക്കാത്തവർക്ക് 15 മുതൽ 18 വരെ പി.എസ്.സി ആസ്ഥാന ഓഫീസിൽ പ്രമാണപരിശോധന നടത്തും.
ശാരീരിക അളവെടുപ്പും കായികക്ഷമതാ പരീക്ഷയും
പൊലീസ് വകുപ്പിൽ വനിതാ പൊലീസ് കോൺസ്റ്റബിൾ (പട്ടികവർഗ്ഗം) (കാറ്റഗറി നമ്പർ 507/2023) തസ്തികയിലേക്ക് 21, 22, 23 തീയതികളിൽ രാവിലെ 5.30ന് തിരുവനന്തപുരം പേരൂർക്കട എസ്.എ.പി ഗ്രൗണ്ടിൽ ശാരീരിക അളവെടുപ്പും കായികക്ഷമതാ പരീക്ഷയും നടത്തും. യോഗ്യത നേടുന്നവർക്ക് അന്നേദിവസം ഉച്ചയ്ക്ക് 12ന് പി.എസ്.സി ആസ്ഥാന ഓഫീസിൽ പ്രമാണപരിശോധനയും നടത്തും.
ഒ.എം.ആർ പരീക്ഷ
വ്യാവസായിക പരിശീലന വകുപ്പിൽ ജൂനിയർ ഇൻസ്ട്രക്ടർ ഇൻ വുഡ്വർക് ടെക്നീഷ്യൻ (കാറ്റഗറി നമ്പർ 674/2023) തസ്തികയിലേക്ക് 22ന് രാവിലെ 7.15 മുതൽ 9.15 വരെ ഒ.എം.ആർ പരീക്ഷ നടത്തും. ഉദ്യോഗാർത്ഥികൾ അഡ്മിഷൻ ടിക്കറ്റ് പ്രൊഫൈലിൽ നിന്നും ഡൗൺലോഡ് ചെയ്തെടുക്കണം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |