കൊല്ലം: എഴുത്തുകാരനായ റിട്ട. കോളേജ് അദ്ധ്യാപകന് അവാർഡ് പ്രഖ്യാപിച്ച് കബിളിപ്പിച്ചെന്ന കേസിലെ പ്രതികളെ വെറുതെവിട്ടു. രത്നമ്മ ഫൗണ്ടേഷൻ ഭാരവാഹികളായ തോമസ്, പ്രസാദ്, ഗീവർഗീസ് എന്നിവരെയാണ് കൊല്ലം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് സൂര്യ.എസ് സുകുമാരൻ വെറുതെവിട്ടത്.
2103ലായിരുന്നു കേസിനാസ്പദമായ സംഭവം. കുറ്റപത്രം ഇങ്ങനെ: രത്നമ്മ ഫൗണ്ടേഷൻ ഭാരവാഹികൾ 25000 രൂപയും ഷീൽഡും സർട്ടിഫിക്കറ്റും വാഗ്ദാനം ചെയ്തു പത്രത്തിൽ വാർത്ത നൽകി. ഇതുകണ്ട കോളേജ് അദ്ധ്യാപകൻ തന്റെ പുസ്തകം അവാർഡിനായി അയച്ചു. ഈ കൃതി അവാർഡിനായി തിരഞ്ഞെടുത്തുവെന്നും മുഖ്യമന്ത്രി സമ്മാനദാനം നിർവഹിക്കുമെന്നും ഫൗണ്ടേഷൻ ഭാരവാഹികൾ അറിയിച്ചു. പക്ഷെ അവാർഡ് നൽകാതെ കബിളിപ്പിച്ചുവെന്നാണ് എഴുത്തുകാരന്റെ വാദം. എന്നാൽ വഞ്ചനാകുറ്റം തെളിയിക്കാൻ പ്രോസിക്യൂഷന് കഴിഞ്ഞില്ലെന്ന വിലയിരുത്തലിലാണ് പ്രതികളെ വെറുതെവിട്ടത്. പ്രതികൾക്ക് വേണ്ടി അഡ്വ. ഡി. സുരേഷ് കുമാർ കോടതിയിൽ ഹാജരായി. വിധിക്കെതിരെ അപ്പീൽ നൽകി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |