കുന്ദമംഗലം: സംസ്ഥാനത്തെ ഏറ്റവും മികച്ച എൻ.എസ്.എസ് യൂണിറ്റിനുള്ള സംസ്ഥാന പുരസ്കാരം പെരിങ്ങളം ഗവ ഹയർസെക്കൻഡറി സ്കൂൾ വിദ്യാഭ്യാസ മന്ത്രിവി ശിവൻകുട്ടിയിൽ നിന്ന് ഏറ്റുവാങ്ങി. കൊല്ലം ടി.കെ.എം.എം എൻജിനീയറിംഗ് കോളേജിൽ നടന്ന ചടങ്ങിൽ സംസ്ഥാനത്തെ മികച്ച എൻ.എസ്.എസ് പ്രോഗ്രാം ഓഫീസർക്കുള്ള പുരസ്കാരം ഇതേ സ്ക്കൂളിലെ എൻ.എസ്.എസ് പ്രോഗ്രാം ഓഫിസറായിരുന്ന രതീഷ് ആർ നായരും വോളന്റിയർക്കുള്ള പുരസ്കാരം വിദ്യാർത്ഥിനിയായ ശ്രേയ.പിയും ഉത്തരമേഖലയിലെ മികച്ച വോളന്റിയർക്കുള്ള പുരസ്കാരം വിദ്യാർത്ഥിയായ അമാൻ അഹമ്മദ് പി.കെയും ഏറ്റുവാങ്ങി. സ്കൂൾ പ്രിൻസിപ്പൽ സി. എൽ.ഡെയിസമ്മ, പി.ടി.എ പ്രസിഡന്റ് പി.റഷീദ്, പി.കെ.സുധാകരൻ, എൻ എസ് എസ് പ്രോഗ്രാം ഓഫിസർ സി. എസ്.സുജിത്ത് എന്നിവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |