ശബരിമല : മകരവിളക്ക് ഉത്സവത്തോട് അനുബന്ധിച്ച് ശബരിമല ക്ഷേത്രം പൂക്കളും കുരുത്തോലയുമുപയോഗിച്ച് അലങ്കരിച്ചത് തീർത്ഥാടകർക്ക് നവ്യാനുഭവമായി.
മാവേലിക്കര സ്വദേശികളായ 50 അംഗ കലാകാരന്മാരാണ് പരമ്പരാഗത രീതിയിൽ കുരുത്തോലകൾ ഉപയോഗിച്ച് വിവിധ രൂപങ്ങൾ മെനഞ്ഞെടുത്ത് അലങ്കരിച്ചത്. തിങ്കളാഴ്ച രാത്രി നട അടച്ചശേഷം തുടങ്ങിയ അലങ്കാരം ഇന്നലെ പുലർച്ചയോടെയാണ് അവസാനിച്ചത്. പൂക്കൾക്കൊപ്പം അലങ്കാരത്തിനായുള്ള ഓലകൾ പമ്പയിൽ നിന്ന് ട്രാക്ടർ മാർഗമാണ് സന്നിധാനത്ത് എത്തിച്ചത്. മുൻപ് അലങ്കാരത്തിന് ഓർക്കിഡ് പൂക്കൾ ഉപയോഗിച്ചിരുന്നു. ഇത് ക്ഷേത്രാചാരങ്ങൾക്ക് വിരുദ്ധമാണെന്ന് കണ്ടെത്തിയതോടെയാണ് പുതിയ രീതിയിൽ അലങ്കാരം നടത്തിയത്. അലങ്കാരത്തിന് മൂന്നര ലക്ഷത്തിലധികം രൂപ ചെലവായതായി സംഘം പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |