നെല്ലിയാമ്പതി: വിദ്യാർത്ഥികൾക്ക് പഠനസൗകര്യം ഒരുക്കുന്നതിൽ സർക്കാർ അനാസ്ഥ കാണിക്കുന്നെന്ന് ആരോപിച്ച് നെല്ലിയാമ്പതി പഞ്ചായത്ത് പ്രസിഡന്റ് പ്രിൻസ് ജോസഫ് സമരത്തിന് ഒരുങ്ങുന്നു. ഇന്ന് പോളച്ചിറക്കൽ ഹയർസെക്കൻഡറി സ്‌കൂളിനു മുന്നിലാണ് സത്യഗ്രഹം. നെല്ലിയാമ്പതിയിലെ ഏക ഹയർസെക്കൻഡറി സ്‌കൂളിൽ ആവശ്യത്തിന് അദ്ധ്യാപകരെ നിയമിക്കണമെന്നും നെല്ലിയാമ്പതി-കാരപ്പാറ കെ.എസ്.ആർ.ടി.സി. ബസ് സർവീസ് പുനരാരംഭിക്കണമെന്നും ആവശ്യപ്പെട്ടാണ് സമരം. സമരം ഡി.സി.സി വൈസ് പ്രസിഡന്റ് എ.സുമേഷ് ഉദ്ഘാടനം ചെയ്യും. ഇതിനു പുറമേ വികസന പ്രവർത്തനങ്ങൾക്ക് വനംവകുപ്പ് നിരാക്ഷേപപത്രം നൽകാത്തതിൽ പ്രതിഷേധിച്ച് വ്യാഴാഴ്ച വികസനകാര്യ സ്ഥിരംസമിതി അദ്ധ്യക്ഷൻ പി.സഹനാഥൻ നെന്മാറ വനം ഡിവിഷണൽ ഓഫീസിനുമുന്നിൽ രാപകൽസമരം പ്രഖ്യാപിച്ചിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |