ഇരിക്കൂർ: ഇരിക്കൂർ കർഷക സംഗമം 'അഗ്രിഫെസ്റ്റ്' 25 അഡ്വ സണ്ണി ജോസഫ് എം.എൽ.എ ഉദ്ഘാടനം ചെയ്തു.അഡ്വ.സജീവ് ജോസഫ് എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു. സെമിനാർ സെക്ഷനുകളുടെ ഉദ്ഘാടനം കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. കെ.കെ രത്നകുമാരി നിർവഹിച്ചു.ശ്രീകണ്ഠാപുരം മുനിസിപ്പാലിറ്റി ചെയർപേഴ്സൺ ഡോ.കെ.വി.ഫിലോമിന, ആലക്കോട് പഞ്ചായത്ത് പ്രസിഡന്റ് ജോജി കന്നിക്കാട്ട്, കണ്ണൂർ ജില്ലാ പഞ്ചായത്ത് അംഗം എം.പി.ശ്രീധരൻ, തളിപ്പറമ്പ് ബ്ലോക്ക് പഞ്ചായത്ത് അംഗം ഗിരിജാമണി ടീച്ചർ, ജില്ലാ പ്രിൻസിപ്പൽ കൃഷി ഓഫീസർ എം.എൻ പ്രദീപൻ, മാർക്കറ്റ് ഫെഡ് ചെയർമാൻ അഡ്വ. സോണി സെബാസ്റ്റ്യൻ, ജനപ്രതിനിധികൾ, ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു. ഇന്ന് നടക്കുന്ന സമാപന സമ്മേളനം വൈകിട്ട് നാലിന് കൃഷിവകുപ്പ് മന്ത്രി പി പ്രസാദ് ഉദ്ഘാടനം ചെയ്യും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |