തിരുവനന്തപുരം: സംസ്ഥാന സ്പോർട്‌സ് കൗൺസിലിലെ എല്ലാ വിഭാഗം ജീവനക്കാർക്കും എല്ലാ മാസവും ശമ്പളം നൽകുന്നതിനുള്ള തുക അനുവദിക്കുക, പതിനൊന്നാം ശമ്പള പരിഷ്‌കരണം അടിയന്തരമായി നടപ്പിലാക്കുക തുടങ്ങിയവ ഉൾപ്പെടെ വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് കേരളാ സ്റ്റേറ്റ് സ്‌പോർട്‌സ് കൗൺസിൽ എംപ്ലോയീസ് യൂണിയന്റെ ആഭിമുഖ്യത്തിൽ ഇന്നലെ സെക്രട്ടേറിയേറ്റ് പടിക്കൽ സൂചനാ ധർണ നടത്തി. കേരള എൻ.ജി.ഒ യൂണിയൻ സംസ്ഥാന ജനറൽ സെക്രട്ടറി എം.എ അജിത് കുമാർ ഉദ്ഘാടനം ചെയ്തു. എംപ്ലോയീസ് യൂണിയൻ പ്രസിഡന്റ് സി.എസ്. സുനിൽ കുമാർ, സെക്രട്ടറി ഇൻ ചാർജ് വിൽസൺ റൊസാരിയോ, ട്രഷറർ മനോജ് കുമാർ ആർ.കെ തുടങ്ങിയവർ നേതൃത്വം നൽകി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |